ഖുശ്ബു സുന്ദറിനെതിരായ മോശം പരാമർശം; ഡിഎംകെ വക്താവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ : സിനിമാ താരവും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്‌‍ബു സുന്ദറിനെ അപമാനിച്ച ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. എല്ലാ പദവികളിൽനിന്നും ശിവാജി കൃഷ്ണമൂർത്തിയെ നീക്കിയതായി ജനറൽ സെക്രട്ടറി ദുരൈമുരുകൻ വ്യക്തമാക്കി.

ഖുശ്‌ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് നടപടി. ശിവാജിക്കെതിരെ കൊടുങ്ങയൂർ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവർണർക്കെതിരായ പരാമർശത്തിന് ജനുവരിയിൽ ശിവാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ മാപ്പ് പറഞ്ഞതിനെ തുടർന്ന് അടുത്തിടെയാണ് ശിവാജിയെ പാർട്ടിയിൽ തിരിച്ചെടുത്തത്.

ശിവാജിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയ ഖുശ്‍ബു, മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനയായി.