
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയാണ് ഖുശ്ബു. ഇപ്പോഴിതാ തൻറെ അച്ഛനില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി. അമ്മയെയും സഹോദരങ്ങളെയും ഉപദ്രവിച്ചിരുന്നയാളാണ് പിതാവെന്നാണ് ഖുശ്ബു പറയുന്നത്.
തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന സമയത്തുതന്നെ ഖുശ്ബു അച്ഛനുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. ഒരിക്കൽ അച്ഛൻ തന്നെ തേടിവന്ന സംഭവത്തെ കുറിച്ചും ഖുശ്ബു ഇപ്പോൾ തുറന്നുപറയുകയാണ്.
ഖുശ്ബുവിൻ്റെ വാക്കുകൾ ഇങ്ങനെ

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘അച്ഛനില്‍ നിന്നുള്ള ലെെംഗിക ചൂഷണം പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നാണ് ഞാൻ കരുതിയത്. ആ ഭയത്തിലായിരുന്നു ഞാൻ. എന്നാല്‍ പോകപ്പോകെ സംസാരിക്കേണ്ട സാഹചര്യം വന്നു. അമ്മയ്‌ക്ക് ഫിസിക്കല്‍ ടോർച്ചറുണ്ടായി. ചേട്ടന് അടി. ചേട്ടന് ജീവിതത്തിലുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ നേടാനായില്ല. എന്റെ മൂത്ത ചേട്ടൻ മെർച്ചന്റ് നേവിയില്‍ പോകണമെന്ന് ആഗ്രഹിച്ചു. വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. സ്കൂളിലെ ഒന്നാം റാങ്കുകാരൻ. എന്നാല്‍ അച്ഛൻ പറയുന്നത് മാത്രം ചെയ്യാനേ കഴിഞ്ഞുള്ളൂ. പിന്നീട് എന്റെ ചേട്ടൻ അസെെലത്തില്‍ അഡ്മിറ്റായി. ഡിപ്രഷനായിരുന്നു കാരണം. സ്കീഫോഫീനിയ പേഷ്യന്റായി. രണ്ട് വർഷം മുമ്ബാണ് അദ്ദേഹം ഞങ്ങളെ വിട്ട് പോയത്.
അത്രയും വർഷങ്ങള്‍ അദ്ദേഹത്തിന് അതില്‍ നിന്നും പുറത്ത് വരാൻ കഴിഞ്ഞിരുന്നില്ല. എന്റെ സഹോദരൻ നേരിട്ടത് കണ്ട് എന്റെയുള്ളില്‍ എവിടെയോ ഒരു ധെെര്യം വന്നു. സംസാരിച്ചേ പറ്റൂ. ഇതിനൊരു ഫുള്‍ സ്റ്റോപ്പ് വേണം. അപ്പോഴാണ് ഞാൻ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോള്‍ ഞാൻ എനിക്ക് വേണ്ടി സംസാരിച്ചില്ലെങ്കില്‍ ഒരിക്കലും അതിന് പറ്റില്ല. അങ്ങനെയാണ് ഞാൻ നോ പറയാൻ പഠിച്ചത്. അയാള്‍ക്കത് ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ല. ചെന്നെെയില്‍ ഞങ്ങളെ വിട്ട് പോകുമ്ബോള്‍ ഞങ്ങള്‍ വാടക വീട്ടിലാണ്. ഞാനന്ന് മെെനറാണ്. ബാങ്ക് അക്കൗണ്ടും ലോക്കറുമെല്ലാം അയാളുടെ കയ്യിലാണ്.
പണം വന്നാല്‍ ഞാനറിയില്ല. ഞാൻ എതിർത്ത് സംസാരിച്ചപ്പോള്‍ പണമെല്ലാം അച്ഛൻ കെെക്കലാക്കി. എന്റെ സിനിമകളുടെ പ്രൊഡ്യൂസർമാരെ വിളിച്ചു. പണം കൊടുത്താലേ അവള്‍ അഭിനയിക്കൂ എന്ന് പറഞ്ഞു. ആ പണമെല്ലാം കലക്‌ട് ചെയ്ത് പോയി. പോകുമ്ബോള്‍ എന്നോട് പറഞ്ഞത് നീ എന്നോട് ക്ഷമ ചോദിച്ച് ഒരിക്കല്‍ വരുമെന്നാണ്. അങ്ങനെയാെരു അവസ്ഥ വന്നാല്‍ എന്റെ അമ്മയ്‌ക്കും മൂന്ന് ചേട്ടൻമാർക്കും വിഷം കൊടുത്ത് ഞാൻ ട്രെയിനിന് മുന്നില്‍ പോയി ചാടും.
നിങ്ങളുടെ മുന്നില്‍ വരില്ല എന്ന് ഞാൻ മറുപടി നല്‍കി. 1986 സെപ്റ്റംബർ 13 നാണ് അച്ഛൻ പോയത്. പിന്നീട് കണ്ടിട്ടില്ല. ഞാൻ സൗത്തില്‍ ഫേയ്‌മസ് ആയ ശേഷം അയാള്‍ ഞങ്ങളെ കാണാൻ ശ്രമിച്ചു. പ്രായമായി, സഹായം വേണമെന്ന് പറഞ്ഞു. എന്റെ കണ്‍മുന്നില്‍ അയാളെ കണ്ടാല്‍ ഞാൻ ഭദ്രകാളിയായി മാറും. ജീവനോടെയുണ്ടാകുമെന്ന് ഉറപ്പില്ലെന്ന് ഖുശ്ബു പറയുന്നു. ഞാനൊരിക്കലും അയാളെ പിന്നീട് കണ്ടിട്ടില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.