കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ആരംഭിച്ച സുരക്ഷാ പദ്ധതിയുടെ ഭാഗമായി മരണമടഞ്ഞ രണ്ട് അംഗങ്ങൾക്കുള്ള 20 ലക്ഷം രൂപയുടെ ധനസഹായം വിതരണം മെയ് 23 ആം തീയതി ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കോട്ടയം ജോയിസ് റസിഡൻസിയിൽ വച്ച് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് കൈമാറുന്നതാണ് സംസ്ഥാന പ്രസിഡണ്ട്
ജി ജയപാൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മറ്റ് സംസ്ഥാന, ജില്ലാ നേതാക്കന്മാരും പങ്കെടുക്കും.
പത്താം ക്ലാസ്,
പ്ലസ് ടൂ മറ്റ് ഉന്നത വിദ്യാഭ്യാസ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ച യൂണിറ്റ് ഭാരവാഹികൾ ജില്ലാ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ മക്കൾക്കുള്ള അവാർഡ് ദാനവും നടക്കുന്നതായിരിക്കും എന്ന് ജില്ലാ പ്രസിഡന്ററ് എൻ പ്രതീഷ്, ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, എന്നിവർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group