
ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രികളിൽ ഇൻഡോർ പ്ളാന്റുകൾ വച്ച് പിടിപ്പിക്കാൻ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ; പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി നിർവഹിക്കും
സ്വന്തം ലേഖകൻ
കോട്ടയം : ലോക പരിസ്ഥിതി ദിനത്തിൽ ആശുപത്രികളിൽ ഇൻഡോർ പ്ളാന്റുകൾ വച്ച് പിടിപ്പിക്കാൻ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ. അസോസിയേഷൻ ഇതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ 5 തിങ്കളാഴ്ച, കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡോർ പ്ലാന്റുകൾ സ്ഥാപിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി നിർവഹിക്കും. സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എക്സി. എഞ്ചിനീയർ ബി. ബിജു, ആർ എം ഒ ഡോ. അരവിന്ദ്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗം പി.കെ. ആനന്ദക്കുട്ടൻ, കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് എൻ. പ്രതിഷ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് മത്തായി, യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാർ, സെക്രട്ടറി പ്രമി കരിമ്പുംകാലാ, അനിയൻ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടൊപ്പം തന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ഏറ്റുമാനൂർ പി എച്ച് സെന്റർ എന്നിവിടങ്ങളിലും ചെടികൾ വച്ച് മനോഹരമാക്കും