
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായത്. അഖിലിനെ കൊല്ലാനായി എത്തിയപ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് അനീഷായിരുന്നു. ബാലരാമപുരത്ത് നിന്നാണ് പിടിയിലാകുന്നത്. പ്രതികളായ മറ്റ് മൂന്ന് പേര്‍ ഒളിവിലാണ്.
ഇന്നലെയാണ് തിരുവനന്തപുരം കരമനയില്‍ കാറിലെത്തിയ സംഘം 26 കാരനായ അഖിലിനെ തലക്കടിച്ച് കൊന്നത്. കാറിലെത്തിയ സംഘം അഖിലിനെ കമ്പി വടി കൊണ്ടു തലക്കടിച്ച ശേഷം ശരീരത്തില്‍ കല്ലെടുത്തിട്ട് കൊല്ലുകയായിരുന്നു. പ്രതികള്‍ ഇന്നോവയില്‍ എത്തി അഖിലിനെ കയറ്റിക്കൊണ്ടു പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനീത്, അനീഷ്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവരാണ് പ്രതികള്‍. നാലുപേരും 2019ലെ കരമന അനന്തു വധക്കേസിലെ പ്രതികളാണ്. സമാനമായ കൊലപാതകമായിരുന്നു അന്നും നടന്നത്. ഒരാഴ്ച മുന്‍പ് ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായത്.