
കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ നേതൃത്വത്തിൽ ജൂലായ് ഒൻപത് ചൊവ്വാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിക്കും.
കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറന്റ്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തുന്ന ധർണ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും.
അനിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, അനധികൃത കച്ചവടത്തിനെതിരെ നടപടി എടുക്കുക, ലൈസൻസ് പുതുക്കൽ പ്രക്രിയ ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group