video
play-sharp-fill

കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച്  കെ.ജി.എസ്.എൻ.എ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയ്ൻ നടന്നു; ലഹരി വിരുദ്ധ റാലിയും നടത്തി; വീഡിയോ കാണാം

കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച് കെ.ജി.എസ്.എൻ.എ ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയ്ൻ നടന്നു; ലഹരി വിരുദ്ധ റാലിയും നടത്തി; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെ.ജി.എസ്.എൻ.എ
കോട്ടയം ജില്ലാതല ലഹരി വിരുദ്ധ ക്യാമ്പയ്ൻ ഇന്ന് രാവിലെ കോട്ടയം ജില്ലാ ആശുപത്രിയിൽ വെച്ച് നടന്നു.

കെ.ജി.എസ്.എൻ.എ ജി എച്ച് യൂണിറ്റും, മെഡിക്കൽ കോളേജ് യൂണിറ്റും സംയുക്തമായി ടൗൺ ചുറ്റി ലഹരി വിരുദ്ധ റാലി നടത്തി. ജിഎച്ച് യൂണിറ്റിന്റെയും മെഡിക്കൽ കോളേജ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഫ്ലാഷ് മോബ് നടത്തി.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി എച്ച് യൂണിറ്റ് പ്രസിഡന്റ്‌ ഫാമിയ ആയൂബ് ഖാന്റെ അധ്യക്ഷതയിൽ ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ സാർ ഉദ്ഘാടനം ചെയ്തു.

കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹേന ദേവദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റും കെ.ജി.എസ്.എൻ.എ മെഡിക്കൽ കോളേജ് അഡ്വയ്സർ മാത്യു ജെയിംസ്, ജില്ലാ ജോ. സെക്രട്ടറി പാപ്പ ഹെന്ററി, ജില്ലാ അഡ്വയ്സർ രാജശ്രീ. എം, കെ.ജി.എൻ.എ കോട്ടയം ഏരിയ സെക്രട്ടറി അനിതകുമാരി എം കെ, കെ.ജി.എസ്.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിതിൻ വി. ജെയിംസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനന്ദ് എസ് ആർ, സംസ്ഥാന കമ്മിറ്റി അംഗം അക്ഷയ് രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജി എച്ച് യൂണിറ്റ് സെക്രട്ടറി പ്രഭാത് പി പി സ്വാഗതവും ട്രഷറർ സാനിയ എസ് നന്ദിയും പറഞ്ഞു.