
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതല്‍ ശക്തമാക്കി ഇറാൻ. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.
ഇസ്രയേല്‍, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. ഇറാനെതിരായ ഇസ്രയേല്‍, അമേരിക്ക ആക്രമണവും തുടരുകയാണ്.
അതേസമയം, ഖമനെയിയെ വധിച്ചതില്‍ പ്രതിഷേധിച്ച് ടെഹ്റാനില്‍ വൻ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടന്നു. ഇന്ത്യയില്‍ കശ്മീരിലും ഖമനെയിയുടെ മരണത്തില്‍ പ്രതിഷേധ റാലി നടന്നു. ഖമനെയിയുടെ ചിത്രം കയ്യിലേന്തി കശ്മീരില്‍ പ്രതിഷേധം നടന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


