video
play-sharp-fill
ചാണകത്തില്‍ നിന്നും പെയിന്റ്, പുതിയ ഉല്പന്നം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

ചാണകത്തില്‍ നിന്നും പെയിന്റ്, പുതിയ ഉല്പന്നം ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത ചാണകം പ്രധാന ഘടകമായ ‘ഖാദി പ്രകൃതിക് പെയിന്റ്’ ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും.

2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഖാദി പ്രകൃതിക്ക് പെയിന്റ് വികസിപ്പിച്ചെടുത്തത്. ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റ്. ഇഇതിന് ബി.ഐ.എസ്. അഗീകാരവും ലഭിച്ചിട്ടുണ്ട്. തന്നെയുമല്ല, ചാണകത്തില്‍ നിന്നുള്ള പെയിന്റിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മറ്റ് പെയിന്റുകളേക്കാള്‍ വിലയും കുറവാണ്. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും ഇതുവഴി 30,000 രൂപ അധിക വാര്‍ഷിക വരുമാനമുണ്ടാകും.’ ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.