ഖാദി ഗ്രാമവ്യവസായ ഓഫീസിൽ സ്ത്രീ പീഡനം; ആരോപണവിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാൻ ശ്രമങ്ങൾ ; സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് നീതിയില്ല

ഖാദി ഗ്രാമവ്യവസായ ഓഫീസിൽ സ്ത്രീ പീഡനം; ആരോപണവിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാൻ ശ്രമങ്ങൾ ; സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് നീതിയില്ല


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം. സംഭവം അന്വേഷിക്കാൻ പാലക്കാടേക്ക് ഖാദി ബോർഡ് അയച്ച ഉദ്യോഗസ്ഥനാണു ഇങ്ങനെ റിപ്പോർട്ട് നൽകിയത്. ഖാദി ബോർഡ് പാലക്കാടേക്ക് അയച്ച ഉദ്യോഗസ്ഥന് മുന്നിലാണ് സ്വന്തം അനുഭവങ്ങൾ താത്കാലിക ജീവനക്കാരി തുറന്നു പറഞ്ഞത്. രണ്ടു തവണ ഗോഡൗൺ മാനേജർ കയറിപിടിച്ചു എന്നാണ് യുവതി മൊഴി നൽകിയത്. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് ആരോപണം വന്നത്, പക്ഷെ രേഖാമൂലം പരാതി നൽകിയിട്ടില്ല. അങ്ങനെ പരാതി നൽകിയാൽ നിലവിലെ തന്റെ താത്കാലിക ജോലി പോകും എന്നാണ് യുവതി നൽകുന്ന വിശദീകരണം.

ജോലി പോകുന്ന സാഹചര്യം ഉണ്ടാകരുത്. പക്ഷെ ഗോഡൗൺ മാനേജർക്ക് എതിരെ നടപടി വേണം. അത് എന്റെ മൊഴിപ്രകാരം വേണം എന്നാണ് യുവതി പറയുന്നത്. യുവതിയുടെ മൊഴി പ്രകാരമുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ മുകളിലേക്ക് നൽകിയെങ്കിലും ആരോപണ വിധേയനായ ഗോഡൗൺ മാനേജരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഖാദി ബോർഡും വ്യവസായ വകുപ്പും. അതിന്റെ ഭാഗമായി ഈ അന്വേഷണ റിപ്പോർട്ട് തന്നെ പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്. അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാൽ അത് പ്രകാരമുള്ള നടപടികൾ എടുക്കേണ്ടി വരും. പക്ഷെ റിപ്പോർട്ട് പ്രകാരമുള്ള നടപടി ഒഴിവാക്കാനാണ് നീക്കം. അതിലുള്ള ഒരു ലൂപ്പ് ഹോളിൽ പിടിക്കാനാണ് ശ്രമം. യുവതി രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ല. മൊഴിയാണ് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രേഖാമൂലം പരാതിയില്ലാത്തത് ഗോഡൗൺ മാനേജർക്ക് അനുകൂലമായി നിലനിൽക്കുന്ന ഒരു ഘടകമാണ്. ഈ സാഹചര്യം ഉപയോഗിച്ച് ഗോഡൗൺ മാനേജരെ രക്ഷിക്കാനാണ് നീക്കം. ഫയൽ ഇപ്പോഴും വ്യവസായവകുപ്പ് മന്ത്രിയുടെ ഓഫീസിൽ തന്നെയാണ്. ഇപ്പോൾ പാലക്കാടുള്ള പ്രോജക്ട് മാനേജർ യുവതിക്ക് അനുകൂലമായി നിലകൊള്ളുന്ന യുവതിയാണ്. അവർക്ക് ട്രാൻസ്ഫർ നൽകാൻ നീക്കമുണ്ട്. പകരം തങ്ങൾക്ക് താത്പര്യമുള്ളയാളെ പാലക്കാട് പ്രോജക്ട് മാനേജർ ആക്കാനാണ് മാനേജരെ അനുകൂലിക്കുന്നവർ ശ്രമിക്കുന്നത്. ആ രീതിയിൽ ഉള്ള നീക്കമാണ് പാലക്കാട് ഖാദി ഓഫീസിലെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ടു വരുന്നത്. പക്ഷെ സംഭവം അറിഞ്ഞതോടെ പ്രശ്‌നം ഏറ്റെടുക്കണമെന്ന് പാലക്കാടുള്ള ചില സ്ത്രീ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ സമത്വത്തിനായി വനിതാ മതിൽ പണിയുമ്പോഴും വനിതകൾക്ക് ഇവിടെ നീതി ലഭ്യമാകുന്നില്ല.