
കെ ജി ഒ എ കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ്കുമാറിൻ്റെ അപ്രതീക്ഷിത മരണം; ഞെട്ടലോടെ സഹപ്രവർത്തകർ; പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടുവരും
കോട്ടയം: കേരള ഗസറ്റഡ് ഓഫീസ് അസോസിയേഷൻ(കെ ജി ഒ എ) കോട്ടയം ജില്ലാപ്രസിഡൻ്റ് എൻ പി പ്രമോദ്കുമാർ അന്തരിച്ചു. സാമൂഹിക നീതി വകുപ്പ് കോട്ടയം ജില്ലാ മേധാവിയായിരുന്നു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോള്‍ മുതല്‍ പുരോഗമന പ്രസ്ഥാനത്തോടൊപ്പം നിലയുറപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കോട്ടയം കാഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശിയാണ്.
കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പില്‍ എല്‍.ഡി. ക്ലർക്ക് തസ്തികയില്‍ സർക്കാർ സർവ്വീസില്‍ പ്രവേശിച്ച അദ്ദേഹം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ജോലി ചെയ്തു. നിലവില്‍ കോട്ടയം ജില്ലാ ഓഫീസില്‍ സീനിയർ സൂപ്രണ്ടായി ജോലി ചെയ്തു വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിയ ആണ് ഭാര്യ. ദേവിക പ്രമോദ് (ഭുവനേശ്വർ), സാധിക പ്രമോദ് എന്നിവർ മക്കളാണ്. മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയില്‍. തിങ്കളാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുവരും.