play-sharp-fill
കെ.ജി.എൻ.യുവിന്റെ മുപ്പത്തിയാറാം ജില്ലാ സമ്മേളനം കോട്ടയത്ത് നടന്നു, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്  ലിസി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.ജി.എൻ.യുവിന്റെ മുപ്പത്തിയാറാം ജില്ലാ സമ്മേളനം കോട്ടയത്ത് നടന്നു, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലിസി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം: കെ.ജി.എൻ.യുവിന്റെ മുപ്പത്തിയാറാം ജില്ലാ സമ്മേളനം ഇന്ന് നടന്നു. ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലിസി ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സീനിയർ നേതാക്കൾ, അണികൾ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വിബിൻ ചാണ്ടി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

 

കൂടാതെ, യോ​ഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് വിബിൻ ചാണ്ടിയേയും, ജില്ലാ സെക്രട്ടറി ആയി ബിനുമോൾ ജോർജിനേയും ജില്ലാ ട്രെഷറർ ആയി എലിസബത്തിനേയും തെരഞ്ഞെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിന്ദു ടി പി, ഷീല എം ആർ എന്നിവരേയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജീന മാത്യു ,നീതു അഗസ്റ്റിൻ എന്നിവരേയും തെരഞ്ഞെടുത്തു.

കൂടാതെ കമ്മിറ്റി അം​ഗങ്ങളേയും തെരഞ്ഞെടുത്തു. രേഖ തോമസ്, ഷാന്റിമോൾ ബി, രഞ്ജിത പി ആർ, ബിജി തോമസ്, ലിസി ജോർജ്, അജിമോൾ, മെർളി, ത്രേസിയാമ്മ ഡൊമിനിക് എന്നിവരാണ് കമ്മിറ്റി അം​ഗങ്ങൾ.