
കോട്ടയം: ആരോഗ്യ മേഖലയെ തകർക്കുവാനുള്ള നിഗൂഢ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരണമെന്ന് കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നേഴ്സിംഗ് ഓഫീസർമാരുടെ ഡ്യൂട്ടി ഡാറ്റാ എന്ററിയിലേക്ക് മാത്രമായി മാറുന്ന രീതി തടയുക, ഹോമിയോ മേഖലയിലെ നേഴ്സുമാരുടെ പിഎസ്‌സി നോട്ടിഫിക്കേഷനിലെ അപാകതകളും ശമ്പളത്തിലെ അപാകതകളും പരിഹരിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രികളിൽ സെക്യൂരിറ്റി സംവിധാനം ശക്തമാക്കുക, ജനറൽ ട്രാൻസ്ഫർ ഓൺലൈൻ
സംവിധാനത്തിലൂടെ സുതാര്യമാക്കുക, മെഡിക്കൽ കോളേജി ലെ പുറം കരാർ നിയമന നടപടികൾ ഉപേക്ഷിക്കുക, ഡിഎംഇ യിലെ റേഷ്യോ പ്രമോഷൻ നടപടികളിലെ കാലതാമസം ഒഴിവാക്കുക എന്നിവയടക്കമുള്ള പ്രമേയങ്ങളും സമ്മേളനം പാസാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
68–ാംമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയയുള്ള കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ജില്ലാ കൗൺസിൽ യോഗം തിങ്കൾ രാവിലെ വി ആർ രാമൻകുട്ടി സ്‌മാരക മന്ദിരത്തിൽ നടന്നു. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ആർ രാജു ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ് എം രാജശ്രീ അധ്യക്ഷയായി. ജില്ലാ സെ ക്രട്ടറി ടി കെ സഫ്‌ത്തർ റിപ്പോർട്ടും ജില്ലാ ട്രഷറർ എം എസ് ബീന വരവ് ചെലവ് ക ണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എൽ ദീപ, സംസ്ഥാന കമ്മിറ്റി അം ഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റംഗം എം പി അനീസ നന്ദിയും പറഞ്ഞു.അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എവി റസൽ എന്നിവരെ അനുസ്മരിച്ചു. .
ചൊവ്വ രാവിലെ എവി റസൽ നഗറിൽ (എസ്‌പിസിഎസ് ഹാൾ, കോട്ടയം) ഉദ്‌ഘാടന പ്രതിനിധി സമ്മേളനങ്ങൾ നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ 9.30ന്, പതാക ഉയർത്തൽ. 10ന് സമ്മേളനം.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്‌ഘാടനം ചെയ്യും. ജില്ലാ വൈസ്.പ്രസിഡന്റ് ടി ജെ മായ അധ്യക്ഷയാവും.