കെജിഎൻഎ കോട്ടയം ജില്ലാ സമ്മേളനത്തിന്‌ നാളെ തുടക്കമാകും; സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ആർ രാജു ഉദ്‌ഘാടനം നിർവഹിക്കും; പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച

Spread the love

കോട്ടയം: കേരള ഗവ.നേഴ്‌സസ്‌ അസോസിയേഷൻ (കെജിഎൻഎ) കോട്ടയം ജില്ലാ സമ്മേളനത്തിന്‌ നാളെ തുടക്കമാകും.

നാളെ രാവിലെ 10ന്‌ വി ആർ രാമൻ കുട്ടി സ്‌മാരക മന്ദിരത്തിൽ നടക്കുന്ന ജില്ലാ ക‍ൗൺസിൽ കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ആർ രാജു ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എം രാജശ്രീ അധ്യക്ഷയാവും.

ജില്ലാ സെക്രട്ടറി ടി കെ സഫ്‌ത്തർ റിപ്പോർട്ടും, ജില്ലാ ട്രഷറർ എം എസ്‌ ബീന വരവ്‌ ചിലവ്‌ കണക്കും അവതരിപ്പിക്കും. ചർച്ചക്കും മറുപടിക്കും ശേഷം ഭാരവാഹി തെരെഞ്ഞെടുപ്പ്‌ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വ രാവിലെ 8.30ന്‌ എ വി റസ്സൽ നഗർ (എസ്‌പിസിഎസ്‌ ഹാൾ, കോട്ടയം) പ്രതിനിധി സമ്മേളനം ആരംഭിയ്‌ക്കും. രജിസ്‌ട്രേഷൻ, 9.30ന്‌ പതാക ഉയർത്തൽ, 10ന്‌ ഉദ്‌ഘാടന സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌.പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ നിർവഹിക്കും.

ജില്ലാ പ്രസിഡന്റ്‌ എം രാജശ്രീ അധ്യക്ഷയാവും. പകൽ രണ്ടിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ വൈസ്‌.പ്രസിഡന്റ്‌ ടി ജെ മായ അധ്യക്ഷ യാവും. ജില്ലയിൽ ഫ്ലോറൻസ്‌ നൈറ്റിംഗ്‌ ഗേൾ അവാർഡ്‌ ജേതാവ്‌ സിന്ധു പി നാരായണനെയും, കെജിഎൻഎ സംസ്ഥാന കായിക മത്സരവിജയികൾക്കും, ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദവും നടക്കും.