video
play-sharp-fill

കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ലിനി അനുസ്മരണം നടത്തി..! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു

കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ലിനി അനുസ്മരണം നടത്തി..! ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ലിനി അനുസ്മര ണവും, ചികിത്സാ സഹായവിതര ണവും നടത്തി.

ജില്ലാ ആശുപത്രി എൻ എച്ച് എം ഹാളിൽ നടന്ന അനുസ്മരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡന്റ് മാത്യു ജയിംസ് അധ്യക്ഷനായി. കെജിഎൻഎ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹേന ദേവദാസ് മുഖ്യപ്രഭാഷണം നടത്തി.

പാലിയേറ്റീവ് ചികിത്സാ സഹായ വിതരണം കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം സി സി ജയശ്രീ നിർവഹിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി കെ ആർ രാജേഷ്, ജില്ലാ ജോ.സെക്രട്ടറി എം രാജശ്രീ, കെജിഎസ്എൻഎ ജി എച്ച് യൂണിറ്റ് സെക്രട്ടറി പി പി പ്രഭാത്, മെഡിക്കൽ കോളജ് യൂണിറ്റ് സെക്രട്ടറി രാഹുൽ രാജ് എന്നിവർ സംസാരിച്ചു.

Tags :