കോഴിക്കോട് ഇന്‍റലിജന്‍സ് എസ്.പിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ;സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസില്‍ അറിയിക്കാതെ വിട്ടു നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപണം.

Spread the love

കോഴിക്കോട് ഇന്‍റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാമിനെതിരെ ഗുരുതര ആരോപണവുമായി കെ.ജി.എം.ഒ.എ. സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പൊലീസില്‍ അറിയിക്കാതെ വിട്ടു നല്‍കാന്‍ സമ്മര്‍ദം ചെലുത്തി.

video
play-sharp-fill

ഉദ്യോഗസ്ഥന്‍റെ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ അപമര്യാദയായി പെരുമാറുന്ന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്തുവിട്ടു.

അബോധാവസ്ഥയില്‍ വയനാട് മെഡിക്കല്‍ കോളേജിലെത്തിച്ച രോഗി മരിച്ച സംഭവത്തില്‍ പൊലീസിന് ഇന്‍റിമേഷന്‍ നല്‍കിയ വനിതാ ഡോക്ടറെ കോഴിക്കോട് ഇന്‍റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാം ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഡ്യൂട്ടി ഡോക്ടര്‍ സില്‍ബി ആശുപത്രിയില്‍ അതിക്രമത്തിനിരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയാസ്പദമായ മരണമായതിനാലാണ് ഡോക്ടര്‍ പോലീസിന് അറിയിപ്പ് കൊടുത്തതെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വിശദീകരിച്ചു. ഡോക്ടറുടെ പരാതിയില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പൊലീസിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്നും കേരള ഗവ. മെന്ധിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.