video
play-sharp-fill

കെജിഎഫ്-2 ടീസറിനെതിരെ ആന്റി ടൊബാക്കോ സെല്‍; യഷിനെതിരെ നോട്ടീസ്

കെജിഎഫ്-2 ടീസറിനെതിരെ ആന്റി ടൊബാക്കോ സെല്‍; യഷിനെതിരെ നോട്ടീസ്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: കെജിഎഫ്-2 ടീസര്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നായകന്‍ യഷിനെതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. വലിയ ആരാധകവൃന്ദമുള്ള നടന്‍ പുകവലിക്കുന്ന രംഗങ്ങള്‍ കാഴ്ചവയ്ക്കുന്നത് പുകവലിയെ പ്രോത്സാഹിപ്പിക്കുമെന്നും സിഗരറ്റ് ആന്റ് അദര്‍ ടൊബാക്കോ ആക്ടിലെ സെക്ഷന്‍ 5ന്റെ ലംഘനമാണെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ടീസറില്‍ നിന്നും പുകവലിക്കുന്ന സീനുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് നോട്ടീസില്‍.

ടീസറില്‍ യഷ് പുകവലിക്കുന്ന മാസ് രംഗങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് കെജിഎഫ് ആരാധകര്‍ക്കിടയില്‍ ലഭിച്ചിരുന്നത്. രണ്ടാം ഭാഗത്തിലെ യഷിന്റെ മേക്കോവറും, ടീസറിലെ രംഗങ്ങളും സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പുറത്തുവന്ന പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റുകളിലും സമാനമായ രംഗങ്ങളുണ്ട്. യഷിന്റെ യുവാക്കളായ ആരാധകരെ ഇത് ബാധിക്കുമെന്നാണ് ആന്റി ടൊബോക്കോ സെല്‍ അഭിപ്രായപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഷും സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസര്‍ രണ്ട് ദിവസത്തിനുള്ളില്‍ 100 മില്യന്‍ കാഴ്ച്ചക്കാര്‍ എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു. കന്നഡത്തിന് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പ്രത്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.