30 അടി പൊക്കത്തിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി

Spread the love

കോട്ടയം: കഴിഞ്ഞ മാസം നാലിന് മണർകാട് പള്ളി മുറ്റത്ത് വെച്ച് ജയന്റ് വീലിന് മുകളിൽ നിന്നും 30 അടി പൊക്കത്തിൽ നിന്നും വീണു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നഴ്സിന് സഹായ ഹസ്തം നീട്ടി കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ (കെജിഎൻഎ ) ജില്ലാ കമ്മിറ്റി.

video
play-sharp-fill

തോട്ടയ്ക്കാട് എഫ് എച്ച് സിയിലെ നഴ്സിംഗ് ഓഫീസർ ടിനു ഫിലിപ്പിനാണ് കെജി എൻ എ നേതൃത്വത്തിൽ ജില്ലയിലെ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക കൈമാറിയത്.

ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറി ടി കെ സഫ്തർ തുക കൈ മാറി. ഓപ്പറേറ്ററുടെ അശ്രദ്ധ മൂലം ഉണ്ടായ അപകടത്തിൽ വളരെ ആഴത്തിലുള്ള പരുക്കുകൾ ആണ് ടിനുവിന് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനകം ഒരുപാട് സർജറികൾ ചെയ്തു. ഇനിയും കൂടുതൽ ചികിത്സ അനിവാര്യമാണ്. നിരന്തരമായ ഫിസിയോ തെറാപ്പി കൊണ്ട് മാത്രമേ നടക്കാൻ സാധിക്കുകയുള്ളു. അപ്രതീക്ഷിതമായി ഉണ്ടായ ഈ അപകടത്തിൽ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടയിലാണ് കെ ജി എൻ എ സഹപ്രവർത്തകയുടെ വേദനയും വിഷമവും സ്വന്തമെന്ന പോലെ കരുതികൊണ്ടാണ് നഴ്സുമാർ ഒരൊറ്റ കെട്ടായി ഈ ഉദ്യമത്തിൽ സഹായ ഹസ്തം ഒരുക്കിയത്.

ജില്ലാ പ്രസിഡൻറ് എം രാജശ്രീ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ആർ രാജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു, മറ്റ് ജില്ല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.