
കോട്ടയം : കളരിപ്പയറ്റിനായി സ്വജീവിതം സമർപ്പിച്ച ആചാര്യൻ കെ ജി മുരളീധര ഗുരുക്കളുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും അവാർഡ് ദാനവും സംഘടിപ്പിച്ചു.
ഒക്ടോബർ 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പേരൂർ സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഘാടകസമിതി ചെയർമാൻ എം എസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന സഹകരണ ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
വടക്കൻ സമ്പ്രദായത്തിൽ പരമ്പരാഗത ശൈലിയിൽ തന്നെ കളരിപ്പയറ്റും മർമ്മ ചികിത്സിക്കും ഇവയുടെ പ്രചാരണത്തിനും നൽകിയ സേവനങ്ങളെ മാനിച്ച് തിരുവനന്തപുരം സി വി എൻ കളരിയിലെ സത്യനാരായണഗുരുക്കൾക്ക് മുരളീധര ഗുരുക്കൾ സ്മാരക പ്രഥമ ഗുരു കടാക്ഷപുരസുകാരൻ മന്ത്രി സമ്മാനിച്ചു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുക്കളുടെ പ്രമുഖ ശിഷ്യനായി ജീവിതത്തിൽ ഉടനീളം ഗുരുക്കളുടെ നിഴലായി നിന്ന പ്രിയ ശിഷ്യൻ തിരുവഞ്ചൂർ കളരിയിലെ ഗുരുനാഥൻ ജി. എ എബ്രഹാം ഗുരുക്കൾക്കും
പ്രമുഖ ഹാസ്യ നടൻ സംക്രാന്തി നസീറിനും യഥാക്രമം ഗുരുസ്മൃതി പുരസ്കാരവും അഭിനയ ചക്ര പുരസ്കാരവും മന്ത്രിസമാനിച്ചു.
കൂടാതെ ഗാന പ്രവീൺ പുരസ്കാരം ശ്രുതി ഗാന പുരസ്കാരം ഗാനഭൂഷൻ പുരസ്കാരം എന്നിവ യഥാക്രമം നെച്ചൂർ രതീശൻ ജ്യോതി കുട്ടൻ സംക്രാന്തി രാജൻ എന്നിവർക്ക് സമ്മാനിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡോക്ടർ ബൈജു വർഗീസ് ഗുരുക്കൾ ജില്ലാ ജഡ്ജ് ജോഷി ജോൺ കുട്ടിക്കാനം മരിയ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ മുരളി വല്ലഭൻ ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി
മനോജ് മുരളീധര ഗുരുക്കൾ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ് കൗൺസിലർമാരായ എം കെ സോമൻ വിജയപുരം പഞ്ചായത്ത് മെമ്പർ സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.




