40,000 രൂപ ശമ്പളവും, പതിനായിരം രൂപ ഇന്‍സെന്റീവും; കെഫോണില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; വേഗം അപേക്ഷിച്ചോളൂ

Spread the love

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (കെഫോൺ) ൽ ജോലി നേടാൻ അവസരം. ഡിസ്ട്രിക്‌ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

ആകെ മൂന്ന് ഒഴിവുകളാണ് വന്നിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവര് കേരള സർക്കാര് സിഎംഡി വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈൻ അപേക്ഷ നല്കണം.

അവസാന തീയതി: ഒക്ടോബർ 29

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തികയും ഒഴിവുകളും

കെഫോണിൽ ഡിസ്ട്രിക്‌ട് ടെലികോം എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 03.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് പ്രാഥമിക നിയമനം. ശേഷം ഇത് മികവിന് അനുസരിച്ച്‌ 3 വർഷം വരെ നീട്ടി നൽകാം.

പ്രായപരിധി

40 വയസ് വരെയാണ് ഉയർന്ന പ്രായപരിധി കണക്കാക്കുന്നത്.

യോഗ്യത

ബിഇ/ ബിടെക് (ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ECE) / ഇലക്‌ട്രിക്കല് ആന്റ് ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ് EEE/ ഇലക്‌ട്രോണിക്സ് ആന്റ് ഇന്സ്ട്രുമെന്റേഷന് എഞ്ചിനീയറിങ് EIE. കുറഞ്ഞത് 60 ശതമാനം മാര്ക്ക് വേണം.

ഓപ്പറേഷൻ ആന്റ് മെയിന്റനന്സ് ഓഫ് OFC/ യൂട്ടിലിറ്റി/ ടെലികോം ഡിവൈസസ് എന്നിവയിൽ 3 വർഷത്തെ എക്സ്പീരിയൻസ്.

നെറ്റ് വർക്ക് ഓപ്പറേഷൻസ് സെന്റർ/ എന്റർപ്രൈസ് ബിസിനസ് എന്നിവയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും. ഇന്സെന്റീവ് ഇനത്തില് 10000 രൂപ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർഥികൾ കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് കെ-ഫോൺ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന് വായിച്ച്‌ മനസിലാക്കിയതിന് ശേഷം ഓണ്ലൈനായി അപേക്ഷ നല്കണം. അപേക്ഷ ഫീസ് നല്കേണ്ടതില്ല. അവസാന തീയതി ഒക്ടോബർ 29.

അപേക്ഷ: https://cmd.kerala.gov.in/