
കോഴിക്കോട്: ഇന്റർനെറ്റ് | സേവനത്തില്‍ തടസവും വേഗക്കുറവുമുണ്ടെന്ന വിവാദം കത്തിനില്‍ക്കെ കെ ഫോണ്‍ കണക്ഷൻ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി ആഭ്യന്തരവകുപ്പ്.
കെമിക്കല്‍ എക്‌സാമിനേഷൻ ലാബോറട്ടറികളിലാണ് കെ ഫോണ്‍ പ്രൈമറി കണക്ഷനായി തന്നെ ഉപയോഗിക്കാനും സെക്കൻഡറിയായി മറ്റു കണക്ഷനുകള്‍ പാടില്ലെന്നും നിർദേശം നല്‍കിയത്.
നിബന്ധനകള്‍ക്ക് വിധേയമായി കെമിക്കല്‍ എക്‌സാമിനേഷൻ ലബോറട്ടറിയില്‍ പുതിയ കെ ഫോണ്‍ കണക്ഷൻ എടുക്കുന്നതിനായി 6.95 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടസമോ വേഗതകുറവോ നേരിടാത്ത പക്ഷം സർക്കാർ ഓഫിസുകളില്‍ അടിയന്തരമായി കെ ഫോണ്‍ പ്രാഥമിക ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കേണ്ടതാണെന്നും ഇതര കണക്ഷനുകള്‍ വിച്ഛേദിക്കണമെന്നും സർക്കാർ കഴിഞ്ഞ വർഷം ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു.