
കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോൾ; അന്വേഷണത്തിന് ഉത്തരവ്
സ്വന്തം ലേഖകൻ
കോട്ടയം: കെവിൻ വധക്കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വീഡിയോ കോൾ നടത്തിയ സംഭവം അന്വേഷിക്കാൻ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നല്കണമെന്നാണ് ഉത്തരവ്.
വെള്ളിയാഴ്ച ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ പ്രതികളെ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ ബന്ധുവായ വനിത സ്വന്തം ഫോണിൽ ഷെഫിന്റെ വീട്ടുകാരെ വിളിക്കുകയായിരുന്നു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തിൽ ഇരുന്നു ഷെഫിൻ വീഡിയോ കോളിൽ സംസാരിക്കുന്നത് പൊലിസ് ഉദ്യോഗസ്ഥർ കണ്ടുനിൽപ്പുണ്ടായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0