video
play-sharp-fill

Saturday, May 24, 2025
HomeUncategorizedകെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

കെവിന്റെ മരണം; രഹ്ന ഹൈക്കോടതി ജാമ്യ ഹർജി നൽകി.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നീനുവിന്റെ അമ്മ രഹ്ന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. കെവിന്റെ മരണത്തിന് ശേഷം ഒളിവിൽ കഴിയുകയാണ് രഹ്ന. തനിക്കു കൊലപാതകവുമായി ബന്ധമില്ലെന്നും എന്നാൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഹ്ന ഹൈക്കോടതിയെ സമീപിച്ചത്. കെവിനും നീനുവും തമ്മിലുള്ള വിവാഹം അവരെ ആക്രമിക്കുന്നതിനുള്ള കാരണമല്ല. കേസിൽ തന്നെ തെറ്റായി പ്രതി ചേർക്കാനുള്ള സാധ്യതയുണ്ട്. ഉചിതമായ വേദിയിൽ നിരപരാധിത്വം തെളിയിക്കാൻ തയ്യാറാണ്. കോടതി നിർദ്ദേശിക്കുന്ന ഏതു നിബന്ധനകളും പാലിക്കുമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും രഹ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.
കെവിന്റെ കൊലപാതകത്തിൽ തന്നെ പ്രതിയാക്കാൻ പോലീസ് ശ്രമം നടത്തുകയാണെന്ന് രഹ്ന ഹർജിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്നും രഹ്ന പറഞ്ഞു. അതേസമയം, കെവിനെ തട്ടിക്കൊണ്ട് പോകുന്നതിലടക്കം രഹ്ന ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അമ്മ അറിയാതെ സഹോദരൻ ഷാനു ഇങ്ങനെ പ്രവർത്തിക്കില്ലെന്ന് കെവിന്റെ ഭാര്യ നീനു പൊലീസിന് ആദ്യം തന്നെ മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയുള്ള അന്വേഷണം പൊലീസ് നടത്തുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments