video
play-sharp-fill
കെവിന്റെ മൃതദേഹം കാണാൻ എത്തിയ തിരൂവഞ്ചൂർ രാധാകൃഷ്ണനെ സി. പി. എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.

കെവിന്റെ മൃതദേഹം കാണാൻ എത്തിയ തിരൂവഞ്ചൂർ രാധാകൃഷ്ണനെ സി. പി. എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു.

സ്വന്തം ലേഖകൻ

മൃതദേഹം കാണാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ മോർച്ചറിയിൽ വെച്ച് സി.പി.ഐ.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തുകയും കൂടെ ഉണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരേ മർദിക്കുകയും ചെയ്തു. പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണനും ഏതാനും പ്രവർത്തകരും മോർച്ചറിക്കുള്ളിൽ കയറി. തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൊല്ലം തെന്മല ചാലിയക്കര തോട്ടിൽ കണ്ടെത്തിയ മൃതദേഹം ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. ആർ. ഡി. ഒയുടെയും മെഡിക്കൽ കോളജിലെ മുതിർന്ന ഡോക്ടറുടെയും സാന്നിധ്യത്തിൽ വേണം പോസ്റ്റ്‌മോർട്ടം എന്നും കൂടാതെ പോസ്റ്റ്‌മോർട്ടം നടപടികളെല്ലാം വിഡിയോയിൽ പകർത്തണമെന്നും എം. എൽ. എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു സി.പി.എം പ്രവർത്തകരേ ചൊടിപ്പിച്ചത്.
പിടിയിലായ പ്രതികളിൽ ഡി. വൈ. എഫ്. ഐ നേതാവുകൂടെയായ നിഷാൻ നൽകിയ വിവരമനുസരിച്ചു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പിടിയിലായ മറ്റു രണ്ടു പേരിൽ ഒരാൾ ഡി. വൈ. എഫ്. ഐ നേതാവാണ്. ഡി. വൈ. എഫ. ഐ നേതാവ് ഇടമൺ നിഷാന മൻസിലിൽ നിയാസ് (23), റിയാസ് മൻസിലിൽ റിയാസ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡി. വൈ. എഫ്. ഐ ഇടമൺ 34 യൂണിറ്റ് സെക്രട്ടറിയാണ് നിയാസ്. കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറുകളിൽ ഒന്ന് ഓടിച്ചത് നിയാസാണെന്നു സൂചന.
കെവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൈക്കൂലി വാങ്ങി അന്വേഷണത്തിൽ അനാസ്ഥത കാണിച്ച പോലീസുകാരുടേതു മാപ്പർഹിക്കാത്ത തെറ്റാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനു മുന്നിൽ രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനും കുത്തിയിരിപ്പു സമരം നടത്തി. കെവിന്റെ ബന്ധുക്കൾ ഗാന്ധിനഗർ സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കെവിന്റെ മരണം സി. പി. എം നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപി നേതാവ് എം.ടി. രമേശ് ചെന്നിത്തലയും അരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതിന്റെ തെളിവാണ് കോട്ടയത്ത് യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു ചെങ്ങന്നൂരിലെ യു. ഡി. എഫ് സ്ഥാനാർത്ഥി ഡി. വിജയകുമാർ പറഞ്ഞു.