video
play-sharp-fill
കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

കെവിന്റെ മരണം; നീനുവിന്റെ മൊഴി രേഖപ്പെടുത്തി

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ നീനുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നാല് മണിക്കൂറോളം നീനുവുമായി സംസാരിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
ഇനി അച്ഛനും അമ്മയും വന്നു വിളിച്ചാൽ താൻ പോകില്ലെന്നും കെവിന്റെ ഭാര്യയായി തന്നെ തുടരുമെന്നും നീനു നേരത്തെ പറഞ്ഞിരുന്നു. ‘കെവിൻചേട്ടന്റെ അച്ഛനെയും അമ്മയെയും ചേച്ചി കൃപയെയും ഞാൻ തന്നെ നോക്കും’- നീനു പറഞ്ഞു.
‘എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും നേരിൽക്കണ്ടാൽ വെട്ടുമെന്നും മാതാവിന്റെ മൂത്തസഹോദരപുത്രൻ നിയാസ് കെവിൻചേട്ടനോടു പറഞ്ഞിരുന്നു. കെവിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മാതാപിതാക്കൾക്കു പ്രശ്‌നമായിരുന്നു. അതു പലവട്ടം അവർ സൂചിപ്പിക്കുകയും ചെയ്തിരുന്നുവെന്നും നീനു പറഞ്ഞിരുന്നു.