കെവിൻ കേസിൽ ഷിബുവിനെ രക്ഷിച്ചത് വക്കീൽ ബുദ്ധി: കൃത്യമായ മറുപടിയും, വിശദീകരണവും തുണയായി; തൊപ്പി പോകാമായിരുന്ന കേസിൽ നിന്നും ഷിബു തലയൂരിയത് ഇങ്ങനെ; കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക്

കെവിൻ കേസിൽ ഷിബുവിനെ രക്ഷിച്ചത് വക്കീൽ ബുദ്ധി: കൃത്യമായ മറുപടിയും, വിശദീകരണവും തുണയായി; തൊപ്പി പോകാമായിരുന്ന കേസിൽ നിന്നും ഷിബു തലയൂരിയത് ഇങ്ങനെ; കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻകേസിൽ ഗുരുതര വീഴ്ച വരുത്തിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരികെ എത്തിച്ചത് വക്കീൽ ബുദ്ധി. കേസിൽ ആരോപണ വിധേയനായ ഷിബുവിനെ സർവീസിൽ തിരികെ എടുത്തതിനെതിരെ കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രി സമീപിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയെ കണ്ട ശേഷം ഷിബുവിനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് അഭ്യർത്ഥിക്കുന്നതിനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
കെവിൻ കേസ്ിൽ ആദ്യമായി കെവിന്റെ ബന്ധുക്കളും, ഭാര്യ നീനുവും പരാതിയുമായി സമീപിക്കുന്നത് എസ്.ഐ എം.എസ് ഷിബുവിനെയായിരുന്നു. എന്നാൽ, പരാതിയുമായി എത്തിയ നീനുവിനെയും, കെവിന്റെ പിതാവ് ജോസഫ് അടക്കമുള്ളവരെയും ആട്ടിയകറ്റുകയാണ് എസ്.ഐ ആയിരുന്ന എം.എസ്് ഷിബു നൽകിയത്. തുടർന്നാണ് ഷിബുവിനെതിരെ സർവീസിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആഭ്യന്തര വകുപ്പ് ആരംഭിച്ചത്.
ഇതിനു മുന്നോടിയായി ഐജി വിജയ് സാഖറെ ഷിബുവിന് പിരിച്ചു വിടൽ നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ, ഈ നോട്ടീസിന് മറുപടിയായി ഷിബു ഉയർത്തിയ വാദങ്ങളാണ് ഇയാളെ രക്ഷിച്ചത്. കൃത്യമായ നിയമപോയിന്റുകളുമായാണ് ഷിബു വാദിച്ചത്. കെവിൻ കേസ് ഉണ്ടായത് രാത്രിയിലായിരുന്നു. അതുകൊണ്ടു തന്നെ താൻ സംഭവം ഉണ്ടാകുമ്പോൾ രാത്രിയിൽ വീട്ടിലായിരുന്നു. വിവരം അറിഞ്ഞപ്പോൾ തന്നെ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘത്തെ പുനലൂരിലേയ്ക്ക് അയച്ചു. ഇതു കൂടാതെ ആവശ്യമായ നടപടികൾ എല്ലാം സ്വീകരിച്ചിരുന്നതായും കൃത്യമായ തെളിവുകൾ സഹിതം ഷിബു വാദിച്ചു. ഇതൂകൂടാതെ തന്റെ ഭാഗത് വീഴ്ചയുണ്ടായതായി പറയുന്ന സംഭവങ്ങളിൽ തെറ്റിധരിപ്പിക്കപ്പെട്ടത് എ.എസ്‌ഐമാരുടെയും കീഴുദ്യോഗസ്ഥരുടെയും തെറ്റിധരിപ്പിക്കൽ മൂലമാണെന്നും ഷിബു വാദിച്ചു. ഇതെല്ലാം അംഗീകരിച്ചാണ് ഇപ്പോൾ കെവിൻ കേസിൽ നടപടി നേരിട്ട ഷിബുവിനെ ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നത്.
ഇതിനിടെ ഷിബുവിനെതിരായ നടപടി പൂർത്തിയാക്കിയ ശേഷം ഇദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ കെവിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകും.