play-sharp-fill
കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിന്റെ വിചാരണ പൂർത്തിയായി : വിധി ഓഗസ്റ്റ് 14 ന് ; പ്രതികൾക്ക് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷൻ

കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിന്റെ വിചാരണ പൂർത്തിയായി : വിധി ഓഗസ്റ്റ് 14 ന് ; പ്രതികൾക്ക് ശിക്ഷ ഉറപ്പെന്ന് പ്രോസിക്യൂഷൻ

സ്വന്തം ലേഖകൻ

കോട്ടയം : കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിന്റെ വിചാരണ പൂർത്തിയായ്.ശിക്ഷ ഓഗസ്റ്റ് 14 ന് വിധിക്കുമെന്ന് പ്രിൻസിപ്പൽ സെക്ഷൻ കോടതി ജഡ്ജി ജി എസ് ജയചന്ദ്രൻ പ്രഖ്യപിച്ചു.മൂന്നു മാസം നീണ്ടു നിന്ന വിചാരണ നടപടികൾക്കൊടുവിലാണ് കോടതി വിധിയിലേക്ക് കടക്കുന്നത്. സംഭവം നടന്ന് ഒരു വർഷവും മൂന്നു മാസവും പൂർത്തിയാകും മുൻപേതന്നെ കേസിന്റെ വിധി വരുന്നത് അപൂർവമാണ്. 2018 മെയ് 28 നാണ് എസ് എച്ച് സ്വദേശിയായ കെവിനെ ബന്ധുവായ അനീഷിന്റെ മാങ്ങാനത്തെ വീട്ടിൽ നിന്നും കാമുകന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയത്. പിറ്റേന്ന് കെവിന്റെ മൃതദേഹം പുനലൂർ ചാലിയേക്കര തോട്ടിൽ കണ്ടെത്തുകയായിരുന്നു.സംഭവവുമായ് ബന്ധപ്പെട്ടു കെവിന്റെ കാമുകി നീനുവിന്റെ പിതാവ് ചാക്കോ,സഹോദരൻ ഷാനു ചാക്കോ എന്നിവരടക്കം 14 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും തുടർന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടത്തുകയുമായിരുന്നു.
കെവിനെ തട്ടിക്കൊണ്ടു പോയതും, കൊലപ്പെടുത്തിയതും കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് അറിവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഈ വാദം കള്ളമാണെന്ന് വാദിച്ച പ്രോസിക്യൂഷൻ ഇത് തെളിയിക്കുന്നതിന് വാദങ്ങളും നിരത്തി. കേസിന്റെ അന്തിമ വാദത്തിന്റെ ഭാഗമായി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെയാണ് ഇരുകൂട്ടരും തങ്ങളുടെ വാദം നിരത്തിയത്.
സഹോദരിയെ കൊണ്ടുപോകാൻ മാത്രമാണ് ഷാനു കോട്ടയത്ത് എത്തിയതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, സഹോദരിയെ കൊണ്ടു പോകാനാണ് എത്തിയതെങ്കിൽ എന്തിനാണ് മൂന്നു കാറുകളുടെയും നമ്പർ പ്ലേറ്റ് ഷാനുവും സംഘവും മറച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുചോദ്യം. ഇതിന് കൃത്യമായി മറുപടി പ്രതിഭാഗത്തിന് ഉണ്ടായിരുന്നില്ല. സഹോദരിയെ തേടിയാണ് എത്തിയതെങ്കിൽ കെവിന്റെ വീട്ടിൽ ആദ്യം എത്തേണ്ടിയിരുന്നത് ഷാനുവായിരുന്നു. എന്നാൽ, കെവിന്റെ വീടിന്റെ 150 മീറ്റർ അകലെ കാത്തു നിന്ന ഷാനു ആദ്യം ഗുണ്ടകളെയാണ് ഇവിടേയ്ക്ക് അയച്ചത്.


കെവിനെ വാഹനത്തിൽ കയറ്റിയ ശേഷം ഒന്നാം പ്രതിയും കെവിന്റെ വാഹനത്തിലുണ്ടായിരുന്ന നാലാം പ്രതിയും 21 തവണയാണ് പരസ്പരം ഫോണിൽ ബന്ധപ്പെട്ടത്. ഇത് ഷാനുവിന് തട്ടിക്കൊണ്ടു പോകലിനെപ്പറ്റി കൃത്യമായ വിവരമുണ്ടായിരുന്നു എന്നതിന്റെ സൂചനയായിരുന്നു എന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഒന്നാം സാക്ഷി അനീഷ് പ്രതികളെ തിരിച്ചറിഞ്ഞതിൽ അപാകതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ഈ വാദം തള്ളിയ പ്രോസിക്യൂഷൻ തിരിച്ചറിയൽ പരേഡ് നല്ല രീതിയിൽ നടത്തിയെന്നും, ഇതിൽ അപാകമില്ലെന്നും വാദിച്ചു. സാക്ഷികളെ വിശ്വസിക്കാമെങ്കിൽ കോടതിയ്ക്ക് തിരിച്ചറിയൽ പരേഡും വിശ്വസിക്കാമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെവിനെ തട്ടിക്കൊണ്ടു പോയി വിലപേശുകയായിരുന്നു ഷാനുവിന്റെ ലക്ഷ്യമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിന് 364 എ വകുപ്പ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം എതിർവാദം ഉയർത്തി. ഇതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. തട്ടിക്കൊണ്ടു പോകുകയും, പിന്നീട് മൃത ശരീരം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഈ വകുപ്പ് ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2015ലെ സുപ്രീം കോടതി വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണു പ്രോസിക്യൂഷൻ വാദിച്ചത്. ഒന്നാം പ്രതിയും ഗാന്ധിനഗർ എ.എസ്.ഐയും തമ്മിലുള്ള സംഭാഷണത്തിന്റെ കാസർറ്റ് കേൾക്കാൻ പാടില്ലെന്ന പ്രതിഭാഗവും പ്രോസിക്യൂഷൻ തള്ളി. അന്വേഷണം തുടങ്ങുന്നതിനു മുമ്പുള്ള കാര്യമായതിനാൽ പ്രശ്‌നമില്ലെന്നു പ്രോസിക്യൂഷൻ വാദിച്ചു.
കേസുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ് ഐ എം എസ് ഷിബുവിനെയും എഎസ്‌ഐ ടി എം ബിജുവിനെയും സരവീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന്റെ അഭ്യർത്ഥന മാനിച്ചാണ് വിധി പ്രഖ്യാപിക്കുന്നത്.