play-sharp-fill
കെവിന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; വാദത്തിനിടെ പ്രതികളുടെ കൂട്ടക്കരച്ചിൽ; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ; വിധി 27ന്

കെവിന്‍ വധക്കേസ്: പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; വാദത്തിനിടെ പ്രതികളുടെ കൂട്ടക്കരച്ചിൽ; കോടതിമുറിയിൽ നാടകീയ രംഗങ്ങൾ; വിധി 27ന്

കോട്ടയം: കെവിൻ വധക്കേസിൽ വിധി 27 ന് പ്രഖ്യാപിക്കും. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി കണ്ടെത്തിയ കേസിൽ കോട്ടയം ജില്ലാ സെഷന്‍സ് ജഡ്ജി എസ് ജയചന്ദ്രനാണ് വിധി പ്രഖ്യാപിക്കുക.

പ്രതികള്‍ക്ക് തെറ്റ് തിരുത്താനും ജീവിക്കാനും അവസരം നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.അതേസമയം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലാത്ത കേസുകളിലും വധശിക്ഷ നല്‍കിയ സംഭവങ്ങള്‍ ഉണ്ടെന്നും ദുരഭിമാനക്കൊല പ്രത്യേക കേസായി പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.


എന്നാൽ അതീവ നാടകീയ രംഗങ്ങളാണ് കോടതിമുറിയില്‍ അരങ്ങേറിയത്. വിധി കേട്ട പ്രതികൾ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതിഭാഗം അഭിഭാഷകനും വികാരാധീനനായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി നീനുവിന്റെ സഹോദരൻ അടക്കം 10 പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. വധശിക്ഷ ലഭിക്കാവുന്ന കൊലക്കുറ്റം, തടഞ്ഞുവെച്ച് വിലപേശല്‍ എന്നീ വകുപ്പുകള്‍ പത്ത് പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

2018 മേയ് 28നാണ് നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.