play-sharp-fill
കെവിനു പിന്നാലെ കോട്ടയം ജില്ലയിൽ മറ്റൊരു ദുരഭിമാന കൊലപാതകം കൂടി..! തലയോലപ്പറമ്പ് വെള്ളൂരിൽ ദുരഭിമാനക്കൊലപാതകത്തിന് ഇരയായത് ഒരു കുടുംബം; പ്രണയത്തിൽ ജാതി കലർത്തിയ അഭിമാന ബോധം ഇല്ലാതാക്കിയത് പതിനേഴുകാരിയെയും കുടുംബത്തെയും

കെവിനു പിന്നാലെ കോട്ടയം ജില്ലയിൽ മറ്റൊരു ദുരഭിമാന കൊലപാതകം കൂടി..! തലയോലപ്പറമ്പ് വെള്ളൂരിൽ ദുരഭിമാനക്കൊലപാതകത്തിന് ഇരയായത് ഒരു കുടുംബം; പ്രണയത്തിൽ ജാതി കലർത്തിയ അഭിമാന ബോധം ഇല്ലാതാക്കിയത് പതിനേഴുകാരിയെയും കുടുംബത്തെയും

തേർഡ് ഐ ഡെസ്‌ക്

കോട്ടയം: പ്രണയത്തിന്റെ പേരിൽ ദുരഭിമാന കൊലപാതകത്തിന് ഇരയായ കെവിനു പിന്നാലെ കോട്ടയം ജില്ലയുടെ മണ്ണിൽ മറ്റൊരു കൊലപാതകം കൂടി. പ്രണയവും പ്രണയത്തെ തുടർന്നുണ്ടായ ലൈംഗിക പീഡനവും തുടർന്ന് പെൺകുട്ടി ഗർഭിണി ആകുകയും ചെയ്തതോടെയാണ് ഒരു കുടുംബത്തിലെ മൂന്നു പേർ അഭിമാനത്തിന് ജീവനേക്കാൾ വില നൽകിയത്. പ്രണയത്തിന്റെ പേരിൽ പെൺകുട്ടി പീഡനത്തിന് ഇരയായതും, പെൺകുട്ടിയുടെ സഹോദരി ജാതിയിൽ താഴ്ന്ന മറ്റൊരു യുവാവിനെ വിവാഹം കഴിച്ചതുമാണ് പെൺകുട്ടിയും അച്ഛനും അമ്മയും ജീവനൊടുക്കുന്നതിൽ എത്തി നിൽക്കുന്നത്.

2018 ലാണ് കെവിന്റെ ദുരഭിമാന കൊലപാതകം ഡജില്ലയെ ഞെട്ടിച്ച് അരങ്ങേറിയത്. പ്രണയത്തിന്റെ പേരിലുണ്ടായ വാശിയും കുടിപ്പകയും, കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മാസങ്ങളോളം സംസ്ഥാനത്തെ തന്നെ പിടിച്ചു കുലുക്കുന്ന രീതിയിലായിരുന്നു കെവിന്റെ ദുരഭിമാന കൊലപാതകം. കേസിൽ ഒടുവിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നതിൽ കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതൊന്നും കൊണ്ടു കേരളത്തിലെ ജാതി വ്യവസ്ഥയുടെ വേരറുക്കാനും, കേരളത്തിലെ വിവാഹ വേദികളിൽ നിന്നും ജാതിയെ പറിച്ചു മാറ്റാനും സാധിക്കില്ലെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന വിവരങ്ങൾ. തലയോലപ്പറമ്പ് വെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരിൽ – അച്ചനും, അമ്മയും, പതിനേഴുകാരിയായ മകളും – ജീവനൊടുക്കിയതും ഇതേ ജാതിയുടെ ദുരിഭിമാനത്തിന്റെ തുടർച്ചയായാണ്.

പതിനേഴുകാരിയായ പെൺകുട്ടി അയൽവാസിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഈ പ്രണയത്തെ എതിർത്തു. ഇതേ തുടർന്നു പെൺകുട്ടി യുവാവിനൊപ്പം ഇറങ്ങിപ്പോയി. ഇരുവരും ഒന്നിച്ചു താമസിക്കുകയും, പെൺകുട്ടി ഗർഭിണിയാകുകയും ചെയ്തു. ഇതേ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തിരുന്നു. പെൺകുട്ടിയുടെ സഹോദരിയും പ്രണയിച്ച് വിവാഹം കഴിച്ചതാണ്.

പെൺകുട്ടിയുടെ സഹോദരി വിവാഹം കഴിച്ചത് തന്നെ കുടുംബത്തിന് ഇഷ്ടമില്ലായിരുന്നു. ഇതേ രീതിയിൽ തന്നെ രണ്ടാമത്തെ മകളും പോകുന്നതാണ് കുടുംബത്തെ ഭയപ്പെടുത്തിയത്. തുടർന്നാണ് ഇവർ മകളോടൊപ്പം ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന സൂചന. പ്രണയത്തിന്റെ പേരിലുള്ള അഭിമാനത്തിന് ജീവനേക്കാൾ വില നൽകുമ്പോൾ നഷ്ടമാകുന്നത് കുടുംബമാണ്.