play-sharp-fill
കെവിന്റെ കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

കെവിന്റെ കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം

സ്വന്തം ലേഖകൻ

കോട്ടയം: കെവിന്റെകൊലപാതകക്കേസ് സി.ബി.ഐ.യ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ദളിത് സംയുക്തസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത് സംയുക്തസമിതി ചെയർമാൻ എം.എസ്. സജൻ ധർണ ഉദ്ഘാടനം ചെയ്തു. കെവിൻ അതിക്രൂരമായാണ് കൊലചെയ്യപ്പെട്ടത്. ഇപ്പോൾ അത് മുങ്ങിമരണമാണെന്ന നിലയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസിൽ തുടക്കത്തിൽതന്നെ പോലീസിന്റെ ഭാഗത്തുനിന്നും ദുരൂഹമായ പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്കുവേണ്ടി ജയ് വിളിക്കുന്ന കേരളപോലീസിനെ വിശ്വാസമില്ലെന്നും രാഷ്ട്രീയ പാർട്ടിയുടെ പിടിയാളന്മാരായി നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചവിട്ടുവരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ചെയർമാൻ എം.എസ്.സജൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ. സജീവ് വിവിധ ദളിത് സംഘടനാപ്രതിനിധികളായ ഐ.ആർ. സദാനന്ദൻ, പി.എ. പ്രസാദ്, വി.കെ. വിമലൻ, സലിംകുമാർ, സണ്ണി എം.കപിക്കാട്, ജെ. ജോർജ് ഗ്ലൻമേരി, സജി മണർകാട് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനിടയിലൂടെ വാഹനങ്ങൾ കടത്തി വിട്ടതിനെ ചൊല്ലി പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.