ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം: അമ്മയ്‌ക്കൊപ്പം വീട്ടിൽ പോകുന്നില്ലെന്ന് പറഞ്ഞ യുവതിയെ ഷെൽട്ടർ ഹോമിലാക്കി

Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

ഇടുക്കി: പ്രായത്തിൽ ഇളയവനും വിവാഹപ്രായമാകാത്ത ആളുമായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഒടുവിൽ പിടിച്ചത് പുലിവാല്. കാമുകന് വിവാഹപ്രായമെത്താത്തതിനാൽ യുവതിയ്‌ക്കൊപ്പം വിടാനാവില്ലെന്ന് നിലപാട് എടുത്ത പൊലീസ് സംഘം യുവതിയോട് മാതാവിനൊപ്പം പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഷെൽട്ടർ ഹോമിലേയ്ക്ക് പൊലീസ് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലെ ശാന്തൻപാറയിലായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും പത്തൊൻപതുകാരനായ കാമുകനും ആറു മാസം മുൻപാണ് പരിചയപ്പെടുന്നത്. തൊടുപുഴയിലെ സ്ഥാപനത്തിൽ എത്തിയ യുവാവുമായി യുവതി അടുപ്പത്തിലായി. പ്രായം നോക്കാതെ ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും ചെയ്തു. വാട്‌സ് അപ്പിലും ഫെയ്‌സ്ബുക്കിലുമായി ചാറ്റിംങും , സൗഹൃദം പങ്കു വയ്ക്കലുമായതോടെ ഇരുവരും തമ്മിലുള്ള അടുപ്പവും വർധിച്ചു. തുടർന്ന് യുവതി യുവാവിനോട് ഒളിച്ചോടാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ നിർദേശം അനുസരിച്ച് ഒളിച്ചോടാൻ തയ്യാറായി പത്തൊൻപതുകാരൻ കാമുകൻ എത്തി. ഇരുവരും തൊടുപുഴയിലേയ്ക്ക് പോകുകയും ചെയ്തു.
ഇതിനെ തുടർന്ന പെൺകുട്ടിയെ കാണാനില്ലെന്നാരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് തൊടുപുഴയിൽ ഉള്ള കാമുകന്റെ ബന്ധു വീട്ടിൽ ഇരുവരുമുണ്ടെന്നറിഞ്ഞ പൊലീസ് ഇരുവരെയും ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ വിളിച്ചു വരുത്തി. അമ്മയുടെ കൂടെ പോകാൻ തയാറല്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതോടെ വിവാഹ പ്രായം ആകുമ്പോൾ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ബന്ധുക്കൾ തമ്മിൽ ധാരണയായി.

യുവാവിനെ താക്കീതു നൽകി ബന്ധുക്കൾക്കൊപ്പം അയക്കുകയും ചെയ്തു. മാതാവിന്റെ പരാതിയിൽ കേസ് എടുത്തതിനാൽ യുവതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി. വീട്ടുകാർക്ക് ഒപ്പം പോകാൻ കഴിയില്ലെന്ന് മൊഴി നൽകിയതിനാൽ യുവതിയെ വനിതാ ഷെൽട്ടർ ഹോമിലേക്കു മാറ്റാൻ കോടതി ഉത്തരവിട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group