play-sharp-fill
വമ്പൻ ഹോട്ടലുകൾക്കു പോലുമില്ലാത്ത മാലിന്യ സംസ്‌കരണ പ്ലാന്റ് തട്ടുകടയ്ക്ക് വേണമെന്ന് കൗൺസിലർ: വീടിനു മുന്നിലെ തട്ടുകട അടച്ചു പൂട്ടിക്കാൻ പ്രതികാര നടപടിയുമായി നഗരസഭ കൗൺസിലർ; തട്ടുകട തുറന്നാൽ ഉടൻ ആരോഗ്യ വിഭാഗം എത്തി പൂട്ടിയ്ക്കും

വമ്പൻ ഹോട്ടലുകൾക്കു പോലുമില്ലാത്ത മാലിന്യ സംസ്‌കരണ പ്ലാന്റ് തട്ടുകടയ്ക്ക് വേണമെന്ന് കൗൺസിലർ: വീടിനു മുന്നിലെ തട്ടുകട അടച്ചു പൂട്ടിക്കാൻ പ്രതികാര നടപടിയുമായി നഗരസഭ കൗൺസിലർ; തട്ടുകട തുറന്നാൽ ഉടൻ ആരോഗ്യ വിഭാഗം എത്തി പൂട്ടിയ്ക്കും

സ്വന്തം ലേഖകൻ
ഗാന്ധിനഗർ: മതിയായ മാലിന്യ സംസ്‌കരണ മാർഗമില്ലെന്ന് ചൂണ്ടിക്കാട്ടി തട്ടുകടയ്‌ക്കെതിരെ പ്രതികാര നടപടിയുമായി കൗൺസിലർ രംഗത്ത്. നഗരഭയിലെ 52 -ാം വാർഡ് കൗൺസിലർ ചന്ദ്രകുമാറാണ് ചെമ്മനം പടിയിൽ വീടിനു മുന്നിലെ റോഡരികിൽ നടത്തുന്ന തട്ടുകടയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. തട്ടുകടയിൽ നിന്നുള്ള വെള്ളം ഓടയിലേയ്ക്ക് ഒഴുക്കുന്നതായി ആരോപിച്ചാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ ഉപയോഗിച്ച് പരിശോധന നടത്തി തട്ടുകട സ്ഥിരമായി അടച്ചു പൂട്ടിക്കുന്നത്.
മാസങ്ങൾക്ക് മുൻപാണ് ഈ റോഡരികിൽ തട്ടുകട പ്രവർത്തനം ആരംഭിക്കുന്നത്. അപ്പോൾ മുതൽ തന്നെ കൗൺസിലർ പ്രതികാര നടപടികളും ആരംഭിച്ചിരുന്നു. കട വീടിനു മുന്നിലെ റോഡരികിൽ നിന്നു മാറ്റണം, ഇല്ലെങ്കിൽ അടച്ചു പൂട്ടണമെന്നതായിരുന്നു കൗൺസിലറുടെ ആവശ്യം. ഇതിന് കട ഉടമ തയ്യാറാകാതെ വന്നതോടെ നിരന്തരം ഭീഷണിയും ഉയർന്നിരുന്നു. ഇതിനിടെ കൗൺസിലർ തന്നെ പല തവണ തട്ടുകടയ്‌ക്കെതിരെ നഗരസഭ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ എത്തുന്ന നഗരസഭ അധികൃതർ തട്ടുകട അടച്ചു പൂട്ടാൻ നോട്ടീസ് നൽകും. മതിയായ മാലിന്യ സംസ്‌കരണ മാർഗങ്ങളില്ലെന്നതായിരുന്നു തട്ടുകടയ്‌ക്കെതിരായി നടപടിഎടുക്കാൻ നഗരസഭ അധികൃതർ മുന്നോട്ട് വച്ചിരുന്ന വാദം.
കോട്ടയം നഗരത്തിലെ വൻകിട ഹോട്ടലുകൾക്ക് പോലും ശരിയായ മാലിന്യ സംസ്‌കരണ മാർഗങ്ങൾ ഇല്ലാതിരിക്കെയാണ് പാവപ്പെട്ട തട്ടുകടക്കാരനെതിരെ കൗൺസിലർക്ക് വേണ്ടി നഗരസഭ അധികൃതർ പ്രതികാര നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് നേടിയ ശേഷം വീണ്ടും തട്ടുകട തുറന്ന് പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ് തട്ടുകട ഉടമകൾ.