കെവിൻ വധക്കേസ്: കുറ്റം ഒളിപ്പിക്കാൻ പ്രതികൾ നമ്പർ പ്‌ളേറ്റിൽ ചെളി തേച്ചു; പ്രതികൾക്ക് കുടുക്കായി നിർണ്ണായക സാക്ഷി; ആ പെൺകുട്ടി പ്രതികളെ കുടുക്കുന്നത് ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കെവിൻ വധക്കേസിൽ മനപൂർവം തെളിവ് നശിപ്പിക്കാനും, പൊലീസിനെ തെറ്റിധരിപ്പിക്കാനും അതിവ രഹസ്യമായി പ്രതികൾ നടത്തിയ നീക്കം വൻ തിരിച്ചടിയാവുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും നമ്പർ പ്‌ളേറ്റുകൾ മറയ്ക്കാൻ പ്രതികൾ ചെളി തേച്ചത് കണ്ടു നിന്ന യുവതി നൽകിയ മൊഴിയാണ് കേസിൽ ഏറെ നിർണ്ണായകമാകുക. ഗാന്ധിനഗർ ഫ്‌ളോറൽ പാർക്ക് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് നിമ്മി അലക്‌സാണ് പ്രതികളുടെ ചെയ്തികളെല്ലാം കൃത്യമായി ഹോട്ടലിലിരുന്ന് കാണുകയും പൊലീസിലും കോടതിയിലും മൊഴി നൽകുകയും ചെയ്തത്. ഇതോടെ പ്രതികൾ നടത്തിയ ഗൂഡാലോചന ആദ്യാവസാനം കൃത്യമായി വെളിയിൽ വരുകയും ചെയ്തു.
ചൊവ്വാഴ്ച കോടതിയിൽ നാടകീയ നിമിഷങ്ങളാണ് അരങ്ങേറിയത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.ജയചന്ദ്രന്റെ കോടതി മുറി തീയറ്ററായി മാറി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ മൂന്നു സ്ഥലത്ത് നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പ്രോസിക്യൂഷൻ തെളിവുകളായി കോടതിയിൽ അവതരിപ്പിച്ചത്. പ്രതികൾ സഞ്ചരിച്ച മൂന്നു വാഹനങ്ങളും വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ നിന്നും വ്യക്തമായിരുന്നു.
ചാലിയേക്കരയിൽ പ്രതികൾ സഞ്ചരിച്ച വാഹനങ്ങളുടെ നിര ക്യാമറയിൽ നിന്നും പ്രോസിക്യൂഷൻ കണ്ടെത്തി. മുന്നിൽ പോയ വാഗണർ കാറിന്റെ മുന്നിലെ സീറ്റിൽ മഞ്ഞ ബനിയൻ ഇട്ട് ഒരാൾ ഇരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സംഭവ ദിവസം ഷാനു ചാക്കോ ധരിച്ചിരുന്നത് മഞ്ഞ ബനിയനായിരുന്നു. സിസിടിവി ദൃശ്യങ്ങൾ നൽകിയ ചാലിയേക്കരയിലെ കടയുടമയും കോടതിയിൽ ഇതേ സമയത്ത് ഹാജരായി മൊഴി നൽകി. വാഗണറും, ഐട്്വന്റി കാറും മറ്റൊരു കാറും കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ ശേഷം തിരികെ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കഴിഞ്ഞ വർഷം മേയ് 27 ന് രാത്രി 12.29 ന് പ്രതികൾ സഞ്ചരിച്ച വാഗണർ കാറും ഐ ട്വന്റികാറും എംസി റോഡിൽ കോടിമതയിലെ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ രണ്ടു വാഹനങ്ങളും രാത്രി 2.44 ന് കെവിനെയും തട്ടിക്കൊണ്ടു തിരികെ പോകുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തിരികെ പോകുമ്പോൾ രണ്ടു വാഹനങ്ങളുടെയും നമ്പർ പ്‌ളേറ്റ് ചെളി ഉപയോഗിച്ച് മറച്ചിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഗാന്ധിനഗറിലെ ഫ്‌ളോറൽ പാർക്ക് ഹോട്ടലിനു മുന്നിൽ കിടന്ന ചെളി ഉപയോഗിച്ചാണ് പ്രതികൾ നമ്പർ പ്‌ളേറ്റ് മറച്ചത്. ഇത് കൃത്യമായി കണ്ടതായി റിസപ്ഷനിസ്റ്റായ നിമ്മി മൊഴി നൽകിയിട്ടുണ്ട്. രാത്രി 1.44 ന് ഇവർ കാറിനു പിന്നിൽ കുനിയുന്നത് കണ്ടതായാണ് നിമ്മിയുടെ മൊഴി.
മാങ്ങാനം കെ.ഇ സ്‌കൂളിനു മുന്നിലെ സിസിടിവി ക്യാമറയിൽ ഇവരുടെ വാഹനം പതിഞ്ഞിട്ടുണ്ട്. ആദ്യം ഇവർ ഈ റോഡരികിൽ വാഹനം നിർത്തിയിട്ടിരിക്കുന്നതും, പിന്നീട് പൊലീസ് ജീപ്പ് എത്തിയ ശേഷം ഇതിനു പിന്നാലെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇത് അടക്കമുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഈ ക്യാമറ ദൃശ്യങ്ങൾ നൽകിയ സാക്ഷികളെയുമാണ് ചൊവ്വാഴ്ച കോടതിയിൽ വിസ്തരിച്ചത്.

Related
Third Eye News Live
0