കെവിൻ കേസിൽ ചൊവ്വാഴ്ച നിർണ്ണായക ദിനം; പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; പ്രതകൾക്കെതിരായ കുരുക്ക് മുറുകുന്നു

കെവിൻ കേസിൽ ചൊവ്വാഴ്ച നിർണ്ണായക ദിനം; പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു; പ്രതകൾക്കെതിരായ കുരുക്ക് മുറുകുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ കേസിന്റെ രണ്ടാം ഘട്ട വിചാരണയിലെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേസിൽ ഏറെ നിർണ്ണായകമായ ദിവസം. കെവിനെയും അനീഷിനെയും പ്രതികൾ തട്ടിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കോടതിയിൽ ചൊ്വ്വഴ്ച പരിശോധിച്ചത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ്.ജയചന്ദ്രൻ മുൻപാകെയാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. പ്രതികൾ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങൾ. ഈ ദൃശ്യങ്ങൾ പരിശോധിച്ചതോടെ കേസിൽ പ്രതികൾക്കെതിരായ ഏറെ നിർണ്ണായകമായ തെളിവായി ഇത് മാറും.
കേസിന്റെ രണ്ടാം ഘട്ട വിചാരണയുടെ ആദ്യ ദിവസം കെവിന്റെ അച്ഛൻ ജോസഫ് അടക്കം ആറു സാക്ഷികളെയാണ് വിസ്തരിച്ചത്. കെവിനോടു നീനുവിന്റെ പിതാവ് ചാക്കോയ്ക്കും പ്രതികൾക്കുമുള്ള വൈരാഗ്യം തെളിയിക്കുന്നതിനുള്ള മൊഴികളും സാഹചര്യത്തെളിവുകളും വ്യക്തമാക്കുന്നതിനാണ് രണ്ടാം ഘട്ടത്തിലെ ആദ്യ ദിനത്തിലെ വിചാരണ പ്രോസിക്യൂഷൻ ഉപയോഗിച്ചത്.
മീനച്ചിലാറ്റിൽ കളിച്ചു വളർന്ന കെവിന് നന്നായി നീന്തലറിയാമായിരുന്നു എന്ന് അച്ഛൻ ജോസഫ് കോടതിയിൽ മൊഴി നൽകി. അതുകൊണ്ടു തന്നെ കെവിൻ പുനലൂർ ചാലിയേക്കര തോട്ടിൽ മുങ്ങിമരിച്ചത് അല്ലെന്നായിരുന്നു അച്ഛൻ ജോസഫിന്റെ വാദം. ഇത് അടക്കമുള്ള തെളിവുകളെ സാധൂകരിക്കുന്നതാണ് ഇപ്പോൾ കോടതി പരിശോധിച്ച സിസിടിവി ദൃശ്യങ്ങൾ.
പ്ലസ്ടു കഴിഞ്ഞ് ഐ.ടി.എയിൽ പഠനം നടത്തിയ കെവിൻ ഒരുവർഷം ഗൾഫിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിൽ മടങ്ങിയെത്തിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകമായിരുന്നു. 2018 മേയ് 26ന് നീനുവിനെ തിരക്കി പ്രായമായ ഒരുസ്ത്രീയും ബന്ധുവായ നിയാസും വീട്ടിൽ എത്തിയിരുന്നു. നീനുവിനെ കണ്ടെത്തി തരണമെന്നായിരുന്നു ആവശ്യം. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയദിവസം പരാതി നൽകാനെത്തിയപ്പോൾ ഗാന്ധിനഗർ സ്റ്റേഷനിൽ വന്നപ്പോഴാണ് ആദ്യമായി നീനുവിനെ കാണുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരമറിയിച്ചിട്ടും എസ്.ഐ. കാര്യമായിയെടുത്തില്ല. കെവിൻ മരണപ്പെട്ടുവെന്ന വിവരം പൊലീസിൽനിന്നാണ് അറിഞ്ഞതെന്നും ജോസഫ് പറഞ്ഞു.
സംശയിക്കേണ്ട സാഹചര്യത്തിൽ കണ്ടെത്തിയിട്ടും പ്രതികളായ വിട്ടയച്ചതിന് പൊലീസുകാരൻ അജയകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെടുത്തു. ഒപ്പമുണ്ടായിരുന്ന എ.എസ്.ഐ ടി.എം. ബിജുവിനെ സർവീസിൽ നിന്നും നീക്കയിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോകാനെത്തിയ പ്രതികളെ വഴിയരികിൽ കണ്ട് ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നോയെന്ന് പ്രതിഭാഗത്തിൻെ ചോദ്യത്തിന് വ്യക്തമായ മറുപടി അജയകുമാറിന് നൽകാനായില്ല. രാത്രി േെപട്രാളിങിനിടെ ഒന്നിൽക്കൂടുതൽ തവണ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടിരുന്നുവെന്നും വ്യക്തമാക്കി. പ്രതികൾ മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിച്ചസംഭവം ഏറ്റുമാനൂർ പൊലീസ് ഗാന്ധിഗനർ സ്റ്റേഷനിൽ അറിയിച്ചിരുന്നതായി ഡി.ജി ചാർജിലുണ്ടായിരുന്ന സണ്ണിമോൻ അറിയിച്ചു. ഈവിവരം വിവരം പട്രേളിങിലുണ്ടായിരുന്ന എ.എസ്.ഐ ബിജുവിനെയും അറിയിച്ചിരുന്നു. നീനു എന്ന പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയ രക്ഷിതാവിന്റെ ഫോൺ നമ്പരിലേക്ക് വിളിച്ച് മകൻ ഇപ്പോൾ എവിടെയെന്ന് തിരക്കണമെന്ന് ബിജു അന്ന് അറിയിച്ചതായി വിസ്താരവേളയിൽ സണ്ണിയും പറഞ്ഞു. തുടർന്ന് നീനുവിന്റെ പിതാവ് ചാക്കോയുമായി സംസാരിച്ചു. മകൻ വിദേശത്താണെന്നായിരുന്നു ചാക്കോയുടെ മറുപടി. ഈ വിവരങ്ങളൊന്നും സ്റ്റേഷൻ രേഖകളിൽ സണ്ണി പ്രത്യേകം രേഖപ്പെടുത്തിയിരുന്നില്ല. സൗഹൃദത്തിന്റെ പേരിൽ ഷാനു ചാക്കോക്ക് സിം കാർഡ് നേരത്തെ നൽകിയ വിഷ്ണു, നേരത്തെ നീനു താമസിച്ചിരുന്ന അമ്മഞ്ചേരിയിലെ ഹോസ്റ്റൽ ഉടമ ബെറ്റി ബെന്നി, കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി സമീപിച്ച അഭിഭാഷകെൻറ ഓഫിസിലെ ജീവനക്കാരി ജെസ്‌നാമോൾ എന്നിവരും കോടതിയിൽ മൊഴി നൽകാനെത്തിയിരുന്നു.