video
play-sharp-fill

കെവിൻവധക്കേസ്: രണ്ടു സാക്ഷികൾ കൂറുമാറി; മഹസർ സാക്ഷികളുടെ വിസ്താരം വ്യാഴാഴ്ച

കെവിൻവധക്കേസ്: രണ്ടു സാക്ഷികൾ കൂറുമാറി; മഹസർ സാക്ഷികളുടെ വിസ്താരം വ്യാഴാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻകേസിൽ പ്രതികൾക്കെതിരെ മൊഴി നൽകിയ രണ്ടു സാക്ഷികൾ കൂറുമാറി. 91ാം സാക്ഷി സുനീഷ്, 92ാം സാക്ഷി മുനീർ എന്നിവരാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെ അപ്രതീക്ഷിതമായി മൊഴി മാറ്റിയത്. കേസിലെ രണ്ടാം പ്രതിയായ നിയാസ് പൊലീസിന മൊബൈൽ ഫോൺ കൈമാറുന്നത് കണ്ടു എന്നായിരുന്നു ഈ സാക്ഷികളുടെ മൊഴി. എന്നാൽ, ഇത് കോടതിയിൽ ഈ പ്രതികൾ നിഷേധിച്ചു. ഇതോടെ കേസിൽ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം മൂന്നായി.
മൊൈബൽ ഫോൺ പൊലീസിന് കൈമാറുന്നതായി കണ്ടില്ലെന്നാണ് വിചാരണയ്ക്കിടെ ഇരുവരും കോടതിയെ അറിയിച്ചത്. നിയാസിന്റെ സുഹൃത്തും അയൽവാസികളുമാണ് ഇരുവരും. വീട്ടിൽ നിയാസിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഇരുവരും സാക്ഷികളായിരുന്നു.
നിയാസിനെ വീട്ടിൽ എത്തിച്ചത് കണ്ടതായി സമ്മതിച്ച സുനീഷ്, ഫോൺ കൈമാറുന്നത് കണ്ടില്ലെന്ന് പറഞ്ഞു. എന്നാൽ, നിയാസാണ് വീട്ടിൽ എത്തിയതെന്ന് തിരിച്ചറിയാനായില്ലെന്നാണ് മുനീറിന്റെ മൊഴി. ഇതോടെ ഇവർ കുറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
പുനലൂർ ചാലിയേക്കര തോട്ടിൽ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു താമസിക്കുന്ന ചാലിയേക്കര സ്വദേശികളായ അലക്‌സ്.പി.ചാക്കോ, ഹരികുമാർ എന്നിവരെ കോടതിയിൽ വിസ്തരിച്ചു.
10ാം പ്രതി വിഷ്ണു വടിവാളുകൾ എടുത്തുകൊടുക്കുന്നത് കണ്ടതായി 87ാം സാക്ഷിയായ ഹരികൂമാർ പറഞ്ഞു.

കെവിൻ വധക്കേസ് വിചാരണയിൽ മഹസർ സാക്ഷികളായ പത്ത് പേരുടെ വിസ്താരം വ്യാഴാഴ്ച നടക്കും. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ് സാക്ഷികൾ. പുനലൂർ നെല്ലിപ്പള്ളിയിലെ പെട്രോൾ പമ്ബിൽ വച്ച് നടന്ന ഗൂഢാലോചനയുടെ ദൃക്സാക്ഷികളായ പമ്ബ് ജീവനക്കാരും വ്യാഴാഴ്ച കോടതിയിൽ ഹാജരാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group