play-sharp-fill
പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനീതി കാട്ടുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

പ്രവാസികളോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനീതി കാട്ടുന്നു : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ

സ്വന്തം ലേഖകൻ

കോട്ടയം : നാടിൻ്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച പ്രവാസികളോട് പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര – കേരള സർക്കാരുകൾ തികച്ചും അനീതിയാണ് കാട്ടുന്നതെന്ന് മുൻ മന്ത്രി ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു .

പ്രവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി 1500 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ദീപം തെളിയിക്കൽ പരിപാടികളുടെ ജില്ലാതല ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസികളുടെ മടക്കം സംബന്ധിച്ച ആശയക്കുഴപ്പം ദൂരീകരിക്കുവാൻ കേന്ദ്ര – കേരള സർക്കാരുകൾ തയാറാവണം .കോവിഡ് ഭീതി മൂലം നാട്ടിലേക്ക് പാലായനം ചെയ്യുന്ന പ്രവാസികളിൽ നിന്നും അമിത വിമാന കൂലി ഈടാക്കുന്നത് അവസാനിപ്പിക്കണം .

പ്രവാസികളെ ചേർത്തു നിർത്തി ആവശ്യമായ എല്ലാ സഹായവും നല്കുവാൻ നമുക്ക് ബാദ്ധ്യതയുണ്ടന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു .

ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ് രാജീവ് ,മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻറ് എസ്സ് ഗോപകുമാർ ,ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെബി കോശി എന്നിവർ പങ്കെടുത്തു .