പെട്രോള്‍ പമ്പുകള്‍ വഴി മണ്ണെണ്ണ വിതരണം ചെയ്യാന്‍ അനുമതി; രണ്ട് മാസത്തേക്ക് ഇളവ് നല്‍കി കേന്ദ്രം

Spread the love

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച്‌ അവശ്യ നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. മണ്ണെണ്ണ സൂക്ഷിക്കുന്നതിനും വിതരണത്തിനുമുള്ള നിയമങ്ങളില്‍ കേന്ദ്രസർക്കാർ ഇളവ് വരുത്തി.

video
play-sharp-fill

ഇതോടെ മണ്ണെണ്ണ രഹിതമായി മാറിയ 21 സംസ്ഥാന – കേന്ദ്രഭരണ പ്രദേശങ്ങളില്‍ മണ്ണെണ്ണ വിതരണം ചെയ്യും.പൊതുമേഖലാ എണ്ണ കമ്പനികള്‍ നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നല്‍കി.പെട്രോള്‍ പമ്പ് വഴി മണ്ണെണ്ണ വിതരണം ചെയ്യും.

രണ്ടു മാസത്തേക്കാണ് ചട്ടങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെട്രോളിയം മന്ത്രാലയം ഒരു ജില്ലയിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ക്ക് 5000 ലിറ്റർ വരെ മണ്ണെണ്ണ സൂക്ഷിക്കാൻ അനുമതി നല്‍കി. മണ്ണെണ്ണ മലിനീകരണം വർധിപ്പിക്കുന്ന ഇന്ധനമായതിനാലാണ് പല സംസ്ഥാനങ്ങളും അവ ഒഴിവാക്കിയിരുന്നത്. പൊതുമേഖലാ എണ്ണ കമ്പനികള്‍ നടത്തുന്ന പെട്രോള്‍ പമ്പുകള്‍ക്ക് മണ്ണെണ്ണ സംഭരിക്കാനും വിതരണം ചെയ്യാനും അനുവാദം നല്‍കിയിട്ടുണ്ട്.

 

അതേസമയം, ഹോർമുസ് കടലിടുക്കിക്ക് കടന്ന BW TYR നാളെ മുംബൈ തീരത്തും,BW ELM മറ്റന്നാള്‍ മംഗ്ലൂർ തീരത്തും എത്തും.പേർഷ്യൻ ഗള്‍ഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകള്‍ക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇതിന് പുറമെ രാജ്യത്ത് പൂഴ്ത്തിവെപ്പ് തടയാനായി വ്യാപക റെയ്ഡുകളും കർശന നടപടി സ്വീകരിക്കുന്നതും തുടരുന്നു.