video
play-sharp-fill

കേരളം അതീവ ജാഗ്രതയിൽ; 24 മണിക്കൂർ നിരീക്ഷണം ശക്തമാക്കി

കേരളം അതീവ ജാഗ്രതയിൽ; 24 മണിക്കൂർ നിരീക്ഷണം ശക്തമാക്കി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : അതിർത്തിയിലെ സംഘർത്തിന്റെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടുന്ന തീരദേശത്തും കടലിലും അതീവ ജാഗ്രതാ നിർദേശം. അറബിക്കടലിൽ നാവിക, വ്യോമ, തീരദേശ സേനകൾ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി. തീരദേശങ്ങളിലെ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംശയകരമായ രീതിയിലുള്ള യാനങ്ങളേയോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ കടന്നുകയറ്റങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരമറിയിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ നിർദേശം നൽകി. മറൈൻ എൻഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.