സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണം: സ്വാമി ചിദാനന്ദപുരി
സ്വന്തം ലേഖകൻ
ഏറ്റുമാനൂര്‍: ഹൈന്ദവ ചേതന ഉണര്‍ത്തി സൂഹത്തെ ഒന്നിപ്പിക്കാനുള്ള ദൗത്യം ആചാര്യന്മാര്‍ ഏറ്റെടുക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലില്‍ മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ നടന്ന ധര്‍മ്മാചാര്യസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമി, വ്യവസായം, വിദ്യാഭ്യാസം, വൈദ്യം എന്നി എല്ലാ മേഖലകളിലും ഹിന്ദുസമാജം പിന്തള്ളപ്പെട്ടു. രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ ഹൈന്ദവചേതനയില്‍ വലിയ ഉണര്‍വ്വുണ്ടാക്കി. കേരളം ആദ്ധ്യാത്മികരംഗത്ത് ഏറ്റവും മുന്നിലാണ്. പക്ഷെ ഇവിടെയാണ് വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായി. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം സെക്രട്ടറി നാരായണവര്‍മ്മ, പുതുമന മനുനമ്പൂതിരി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സംഘാടകസമിതി ചെയര്‍മാന്‍ പിഎന്‍സ് നമ്പൂതിരി, കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി, എന്നിവര്‍ പ്രസംഗിച്ചു.
സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍, സുധീര്‍ ചൈതന്യ, സ്വാമി ശിവാനന്ദ തീര്‍ത്ഥ, സ്വാമിനി ലളിതാനന്ദ സരസ്വതി, സുധാദേവി തമ്പുരാട്ടി (പൂഞ്ഞാര്‍ കൊട്ടാരം), കെ.എ. മുരളി (കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം) അയ്മനം രഞ്ജിത് ശാന്തി, പി.ജി. ബാലകൃഷ്ണപിള്ള (ഏറ്റൂമാനൂര്‍ ക്ഷേത്രോപദേശകസമിതി), കുടമാളൂര്‍ രാധാകൃഷ്ണന്‍ (മതപാഠശാല അദ്ധ്യാപക പരിഷത്ത്) വി. മോഹനന്‍ ,കെ.മുരളീധരൻ(വിഎച്ച്പി), വി.എസ്. രാമസ്വാമി (ക്ഷേത്ര സംരക്ഷണസമിതി), കെ.ആർ.ഉണ്ണികൃഷ്ണൻ,. സി. പി സന്തോഷ് ശാന്തി (ശ്രീനാരായണവൈദിക സമിതി), തിരുനക്കര മധുസൂദനവാര്യര്‍, പി.കെ. വ്യാസന്‍ അമനകര (ഭാഗവതാചാര്യര്‍), തന്ത്രി സുധീഷ് ആചാര്യന്‍ (പത്തനംതിട്ട) ഡി. പാര്‍വ്വതി അമ്മ (സെക്രട്ടറി, ചിന്മയമിഷന്‍, കോട്ടയം), പി സി.ഗിരീീഷ്കുമാർ(ബാലഗോകുലം).എസ്. വിജയന്‍ (സിദ്ധിവിനായക ക്ഷേത്രം, എരുമേലി), എരമലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി ,പ്രൊഫ സരിത അയ്യർ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആചാര്യന്മാരെ പങ്കെടുപ്പിച്ചുള്ള ധര്‍മ്മാചാര്യസഭ നടത്തിയതിന് ശേഷം ഡിസംബറില്‍ സംസ്ഥാന തലത്തില്‍ ധര്‍മ്മാചാര്യസംഗമം നടത്തുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.