
സ്വന്തം ലേഖകൻ
കോട്ടയം :സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും കോവിഡ് 19 ധനസഹായം അനുവദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു സർക്കാരി നോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ നിത്യവൃത്തി കാര്യങ്ങൾ പോലും തകരാറിലായിരിക്കുകയാണ്. തുശ്ച മായ ശമ്പളമാണ് ക്ഷേത്ര ജീവനക്കാർക്കു ലഭിക്കുന്നത്, ലോക്ഡൌൺ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനവിലക്ക് ഏർപ്പെടുത്തിയത് മൂലം ദക്ഷിണ പോലും ലഭിക്കാതായതിനാൽ ഇവർ പട്ടിണിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്രസ അധ്യാപകർക്ക് രണ്ടായിരം രൂപ ആശ്വാസധനം പ്രഖ്യാപിച്ച സർക്കാർ ക്ഷേത്ര ജീവനക്കാർക്ക് ആശ്വാസധനം പ്രഖ്യാപിക്കാൻ തയ്യാറായിട്ടില്ല. ഇത് തികഞ്ഞ മതവിവേചനമാണ്.
മതേതര കേരളത്തിൽ മതം നോക്കി ആനുകൂല്യം പ്രഖ്യാപിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. മത പ്രീണനത്തിനായി മഹാമാരി ധനസഹായത്തേയും ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഇ.എസ്
ബിജു പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദു -ക്രിസ്ത്യൻ ആരാധനാലയങ്ങളിലെ ജീവനക്കാർക്കും, മദ്രസാ അധ്യാപകർക്ക് നൽകുന്ന ധനസഹായത്തിന് തുല്യമായതുക അനുവദിക്കണമെന്നും ഇ.എസ് ബിജു ആവശ്യപ്പെട്ടു.