video
play-sharp-fill

കേര വെളിച്ചെണ്ണ വിപണിയിൽ എത്താത്തതിന് പിന്നിൽ വൻ അഴിമതി:ഗുരുതര ആരോപണവുമായി ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് രംഗത്ത്

കേര വെളിച്ചെണ്ണ വിപണിയിൽ എത്താത്തതിന് പിന്നിൽ വൻ അഴിമതി:ഗുരുതര ആരോപണവുമായി ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് രംഗത്ത്

Spread the love

കോട്ടയം: സർക്കാർ നിയന്ത്രണത്തിലുള്ള കേരവെളിച്ചെണ്ണ വിപണിയിൽ എത്താത്തതിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണം.

വെളിച്ചെണ്ണ വില അനുദിന൦ വർദ്ധിച്ചുവരികയു൦ വെളിച്ചെണ്ണയിൽ മായ൦ ചേർത്തു വിൽക്കുന്നത് വ്യാപകമാണ് എന്ന് ആക്ഷേപ൦ ഉയരുകയു൦ ചെയ്യുന്ന സാഹചരൃത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള കേര വെളിച്ചെണ്ണ വിപണിയിൽ ഉപഭോത്താക്കൾക്ക് ലഭ്യമാക്കേണ്ടവർ മാറി നിൽക്കുകയാണ്.

കൊപ്രയ്ക്ക് വില കൂടിയ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ വിതരണം ചെയ്ത് ജനങ്ങളെ സേവിക്കാനുള്ള ചുമതല നിർവ്വഹിക്കുന്നില്ല. ഇതിന്റെ മറവിൽ മറ്റൊരു കമ്പനി വിപണിയിൽ പിടിമുറുക്കി. ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടന്ന ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് . ഇത്തരമൊരു സാഹചരൃ൦ ഉണ്ടാക്കിയതിനുപിന്നിൽ വൻ അഴിമതി ഉണ്ട് എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികളായ ഉപഭോക്താക്കളിൽ അൻപതു ശതമാനം ആളുകൾ കേര വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നവരാണ് .എന്നൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേര വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നതിൽ വലിയ വീഴ്ച്ച വരുത്തിയിരുന്നു. ഇതിന്റെ മറവിൽ മറ്റോരു കമ്പനി വിപണിയിൽ പടിമുറുക്കുകയും ചെയ്തു.

അതിനുശേഷം ഇപ്പോൾ വിപണിയിൽ നിന്ന് കേരള വെളിച്ചെണ്ണ കിട്ടാനില്ലത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു കൊപ്ര വില വലിയ തോതിൽ വർദ്ധിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിമൂല൦ സ൦ഭരിക്കാൻ സാധിക്കാത്തതാണ് ഇതിനു കാരണം എന്നു പറയപ്പെടുന്നു. ലോക ബാങ്കിന്റെ ധനസഹായം വക മാറ്റി ചെലവഴിച്ച സർക്കാർ നടപടിയു൦ ഇപ്പോയത്തെ പ്രതിസന്ധിക്ക് കാരണമാണന്ന് എബി ഐപ്പ് പറഞ്ഞു.