play-sharp-fill
കടുത്ത സാമ്പത്തിക പ്രതിസന്ധി; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ വൻതോതിലെ ധനസമാഹരണം വേണ്ട; കേരള സര്‍ക്കാരിന്റെ ‘കേരളീയം’ ഈ വര്‍ഷമില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധി; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ വൻതോതിലെ ധനസമാഹരണം വേണ്ട; കേരള സര്‍ക്കാരിന്റെ ‘കേരളീയം’ ഈ വര്‍ഷമില്ല

തിരുവനന്തപുരം: കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരിപാടി ഒഴിവാക്കുന്നത്.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനാലാണ് കേരളീയം വേണ്ടെന്ന് വച്ചതെന്നാണ് റിപ്പോർട്ടുകള്‍.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ വൻതോതിലെ ധനസമാഹരണം ഈ സാഹചര്യത്തില്‍ വേണ്ടെന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്. ധനപ്രതിസന്ധിയെ തുടർന്ന് പദ്ധതി ചെലവുകള്‍ വെട്ടികുറക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് കേരളീയം പൂർണമായും ഒഴിവാക്കിയത്.
കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരത്ത് കേരളീയം പരിപാടി നടന്നത്. എല്ലാവർഷവും കേരളീയം നടത്തുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം.

കേരളീയം പരിപാടി ഖജനാവ് കൊള്ളയടിക്കാനുള്ള പിണറായി സർക്കാരിന്റെ പുതിയ പദ്ധതിയാണെന്ന രീതിയില്‍ നിരവധി വിമർശനങ്ങളും കഴിഞ്ഞ വർഷം നേരിട്ടിരുന്നു.
കഴിഞ്ഞ തവണ നവംബറിലായിരുന്നു കേരളീയം പരിപാടി നടന്നത്. ഇത്തവണ ആദ്യം ഡിസംബറിലേക്ക് മാറ്റുകയും, പിന്നീട് ജനുവരിലേക്ക് തീരുമാനിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പരിപാടി പൂർണ്ണമായും ഒഴിവാക്കിയെന്ന വിവരം പുറത്ത് വന്നത്.