സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു ; കേസിൽ 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി

Spread the love

സ്വന്തം ലേഖകൻ

റിയാദ്: സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ വസ്തു കൊണ്ട് പല തവണ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്ന പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് ശിക്ഷിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്.

കൊലപാതകത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് തേടി സുപ്രീം കോടതിയെയും റോയൽ കോർട്ടിനെയും സമീപിച്ചെങ്കിലും രണ്ട് നീതിപീഠങ്ങളും അപ്പീൽ തള്ളി കോടതി വിധി ശരിവെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group