പ്രവാസി മലയാളി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ : കോട്ടയം സ്വദേശിയുടെ മരണം നാട്ടിലേക്ക് തിരികെ വരാൻ തയ്യാറെടുക്കുന്നതിനിടയിൽ

Spread the love

ഷാർജ: കോട്ടയം സ്വദേശിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം രാമപുരം അമനകര തറയില്‍ (ശ്രീഭവന്‍) പരേതനായ രാമകൃഷ്ണന്റെ മകന്‍ വിനോജ് രാമകൃഷ്ണ(49)നെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

25 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്ന് വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഫ്‌ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടിലേക്കുള്ള യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ബാഗുകള്‍ എല്ലാം പാക്ക് ചെയ്തു വച്ചിരിക്കുകയായിരുന്നു.

നിസ്സാന്‍ ഷോറൂമിലെ സര്‍വീസ് മാനേജര്‍ ആയിരുന്നു വിനോജ്. രണ്ട് വര്‍ഷം മുന്‍പാണ് ഷാര്‍ജയിലെ നിസാനില്‍ ജോലിക്കു കയറിയത്. മാതാവ് സുമതി (കോഴ തെങ്ങുതയിക്കല്‍) ഭാര്യ: ജ്യോതി. മക്കള്‍: ദേവനാരായണന്‍, സൂര്യനാരായണന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group