കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് 30 -ന് നാലുമണിക്ക് കടുത്തുരുത്തിയില്‍ :ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.

Spread the love

കടുത്തുരുത്തി: കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ സമ്മേളനവും യുവജന റാലിയും ഓഗസ്റ്റ് മുപ്പതാം തീയതി നാലുമണിക്ക് കടുത്തുരുത്തിയില്‍ വെച്ച്‌ നടക്കുമെന്ന് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികളും വാദ്യഘോഷങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ബാനറുകളുടെ പിന്നിലായി അണിനിരക്കും.

നിയോജക മണ്ഡലത്തിലെ 182 വാർഡുകളില്‍ നിന്നായി 2500 യുവജനങ്ങളെ പ്രകടനത്തില്‍ അണിനിരത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവജന റാലി കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കല്‍ നയിക്കും. റാലിയോട് അനുബന്ധിച്ച്‌ നടക്കുന്ന

പൊതുസമ്മേളനം കേരള കോണ്‍ഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.