കള്ള ടാക്സികൾക്കും റെന്റ്എ കാറുകൾക്കും എതിരെ നടപടിയെടുക്കണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: കള്ള ടാക്സികൾക്കും റെന്റ്എ കാറുകൾക്കും എതിരെ നടപടിയെടുക്കണമെന്ന കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. രജിസ്ട്രേഷൻ ഘട്ടം മുതൽ കൂടുതൽ ചാർജ് ഒടുക്കി ടാക്സികൾ കാത്തിരിക്കുന്ന ഓട്ടം കള്ള ടാക്സികൾ തട്ടിയെടുക്കുയൊണ്. ഇങ്ങനെ നിയമ വിരുദ്ധമായി ഓടിക്കുന്ന വാഹനങ്ങൾ പിടികൂടിയാൽ 3000 രൂപയാണ് ഇപ്പോൾ പിഴ ഈടാക്കുന്നത്. ഇത് 25000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ കുറ്റുകൃത്യം ആവർത്തിക്കപ്പെട്ടാൽ ഇരട്ടി തുക ഈടാക്കി വാഹ നത്തിന്റെ രജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കണമെന്നും ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.

പെർമിറ്റ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ജീ പി എസ് ഡിവൈസുകൾക്ക് ഭീമമായ വിലയും വർഷാവർഷമുള്ള റീചാർജ് സംവിധാനത്തിനും കോടതി നിർദ്ദേശാനുസരണം ഒരു ഏകീകരണ സംവിധാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അതിന്റെ പിന്നിൽ നടന്ന ഒരു തട്ടിപ്പിന് കോടതി മുഖാന്തരം ഒരു അന്വേഷണം നടത്തണം എന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു.

ഹർജി അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതോടെ ഇലക്ഷൻ സമയങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെൻ്റിനും മറ്റും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റാതെയായിട്ടുള്ളത് അധികാരികൾ ശ്രദ്ധിക്കണം. അനൗൺസ് മെന്റിന് വേണ്ടി അനുമതി നൽകുന്ന വാഹനങ്ങൾ നിർബന്ധമായി ടാക്സ‌ി പെർമിറ്റ് ഉള്ള വാഹനങ്ങൾ ആയിരിക്കണം എന്ന് സംഘടന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം കോർട്ടലക്ഷ്യ നടപടികളിലേക്ക് സംഘടന്ന നീങ്ങുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ വാഹനങ്ങൾ ടാക്‌സിയായി ഓടുന്നതും, റെന്റ് എ കാർ നടത്തുന്നതും സംബന്ധമായ വിധിയാണ് ഹൈക്കോടതി ഇപ്പോൾ നൽകിയിട്ടുള്ളത്.

സംഘടന ഉന്നയിച്ചിട്ടുള്ള മറ്റു വിഷയങ്ങൾക്കും കോടതിയുടെ പരിഗണന ഉണ്ടാകും എന്ന് പ്രതീക്ഷയുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് നൽകിയത്.

സർക്കാർ അഭിഭാഷകരുടെ ഭാഗത്തുനിന്നും പ്രസ്‌തുത വിഷയത്തിൽ യാതൊരുവിധ എതിർപ്പുകളും രേഖപ്പെടുത്താത്തത് ഹർജിക്കാർക്ക് അനുകൂല ഘടകമായി. ടാക്‌സി മേഖലയിലെ തൊഴിലാളികളെ സഹായിക്കുന്ന ഈ വിധി ടാക്‌സി സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങൾക്കും നിയമവിരുദ്ധ റെന്റ് എ കാർ നൽകുന്നവർക്കും ഉള്ള കോടതിയുടെ ശക്തമായ താക്കീതായി ഞങ്ങൾ ഇതിനെ കാണുന്നുവെന്നും ഇവർ പറഞ്ഞു.സംഘടനയ്ക്ക് വേണ്ടി
അഡ്വ. അനിൽ ഐക്കര, അഡ്വ.മധു.ടി, അഡ്വ. ശാരദാമണി എന്നിവർ കോടതിയിൽ ഹാജരായി.

കേരളീയം ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ ചീഫ് കോഡിനേറ്റർ
മനോജ് കോട്ടയം ,റെജി, ജിജോ, റജി, സോണി, ജി.മനോജ് എന്നിവർ വാർത്താ സമ്മേത്തിൽ പങ്കെടുത്തു.vvv