വണ്ടി സ്ഥിരം ബ്രേക്ക്ഡൗൺ: യാത്രക്കാർ കുറഞ്ഞ് വരുമാന നഷ്ടം:പുതിയ ബസുകള്‍ അനുവദിച്ച്‌ പരിഹാരം കാണണം:കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ -ഐഎൻടിയുസി പൊൻകുന്നം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

Spread the love

പൊൻകുന്നം: കെഎസ്‌ആർടിസി പൊൻകുന്നം ഡിപ്പോയില്‍ നിന്നുള്ള ദീർഘദൂര സർവീസുകള്‍ ബസുകളുടെ കാലപ്പഴക്കം മൂലം മിക്ക ദിവസങ്ങളിലും ബ്രേക്ക്

ഡൗണായി വഴിയില്‍ കിടക്കുകയാണെന്നും സമയത്തിനെത്താത്തതിനാല്‍ യാത്രക്കാർ കുറഞ്ഞ് വരുമാനനഷ്ടമുണ്ടാകുന്നുവെന്നും കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്

വർക്കേഴ്‌സ് യൂണിയൻ -ഐഎൻടിയുസി യൂണിറ്റ് സമ്മേളനം ആരോപിച്ചു.
പുതിയ ബസുകള്‍ അനുവദിച്ച്‌ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്‍റ് സേവ്യർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.ടി. ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാനസെക്രട്ടറി

പി.എസ്. സജി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. ജയരാജ്, പി.എസ്. അജീഷ്‌കുമാർ, അൻസാരി ചേനപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.