കേരളത്തിൽ കോവിഡ് കേസുകൾ കൂടി: 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679

Spread the love

തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്. കേരളത്തിൽ ആക്ടീവ് കോവിഡ് കേസുകൾ 1679 ആയി.

കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ട്. കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5364 കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ. ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം.

രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.