
കോട്ടയം: കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്നാണ് പേര് നൽകിയിരിക്കുന്നത്.
കേരള കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ. മാത്യുവാണ് ഫാർമേഴ്സ് പാർട്ടിയുടെ ചെയർമാൻ. പി.എം. മാത്യു ജനറൽ സെക്രട്ടറിയും. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ജോർജ് ജെ. മാത്യു അറിയിച്ചു.
ഏതെങ്കിലും മുന്നണിയുമായി ചേരുമെന്ന് പറയാനാകില്ലെന്നും രണ്ട് മുന്നണികളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷകരെ പറ്റിക്കുകയാണെന്നും എല്ലാ രാഷ്ട്രീയപാർട്ടികളും കർഷകരെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജലസേചനത്തിനു വേണ്ടി ഉപയോഗിക്കുന്ന റോക്കറ്റ്, ഡ്രോൺ, സ്പ്രിംഗ്ലർ എന്നിവയിൽ ഏതെങ്കിലും ഒന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാക്കാനാണ്
ആലോചിക്കുന്നതെന്ന് ജോർജ് ജെ. മാത്യു വ്യക്തമാക്കി.