ആന്ധ്രയിൽ നിന്നുള്ള പോത്ത് വരവ് കുറഞ്ഞു: കേരളത്തിലെ പോത്ത് വളർത്തൽ കർഷകർക്ക് നല്ലകാലം

Spread the love

കോട്ടയം : കേരളത്തിലെ പോത്ത് വളർത്തൽ കർഷകർ കോളടിച്ചു. വരവ് പോത്ത് നിലച്ചതോടെ ഇവിടുത്തെ കർഷകർക്ക് മിച്ച വില ലഭിക്കാൻ തുടങ്ങി.

video
play-sharp-fill

കർഷകർ വളർത്തുന്ന പോത്തുകൾക്ക് വിപണിയിൽ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണന്നു കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു .ആന്ധ്രായിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പോത്തുകൾ എത്തിക്കോണ്ടിരുന്നത്.

എന്നാൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നത് കുറച്ചതിനാൽ പോത്തുകൾ വരുന്നത് വലിയ തോതിൽ കുറഞ്ഞു. ഇതോടെ വിപണിയിൽ പോത്തുകൾ കിട്ടാതായി ഈ സാഹചരൃമാണ് ഇവിടുത്തെ കർഷകർക്ക് ഗുണകരമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഒന്നര വർഷത്തിനുമുകളിൽ വളർച്ച എത്തിയ പോത്തിന് നാൽപ്പതിനായിര൦ രൂപായിൽ താഴെ മാത്രമാണ് ലഭിച്ചിരുന്നത് എന്നാൽ ഇപ്പോൾ എഴുപതിനായിരം രൂപയ്ക്ക് മുകളിൽ ലഭിക്കുന്നുണ്ട് എന്ന് പോത്ത് വളർത്തൽ കർഷകൻ കൂടിയായ എബി ഐപ്പ് പറഞ്ഞു.